---
title: "#surrender  |  പാനൂരിൽ യുവാവിനെ അക്രമിച്ച് അഞ്ചു ലക്ഷത്തോളം രൂപ കവർന്ന  കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; സ്റ്റേഷനിൽ കീഴടങ്ങിയത് ചമ്പാട് സ്വദേശി ജോബിൻ"
english_title: "One more# person was #arrested in the# case of# assaulting a youth in #Panoor and robbing him of 5 lakh rupees #,Jobin, a native of #Champad,# surrendered at the# station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139987/one-more-person-was-arrested-in-the-case-of-assaulting-a-youth-in-panoor-and-robbing-him-of-5-lakh-rupees-jobin-a-native-of-champad-surrendered-at-the-station"
published_at: "2023-08-18T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df4ebc1e277_Untitled-1_copy.jpg"
keywords: []
---

# #surrender  |  പാനൂരിൽ യുവാവിനെ അക്രമിച്ച് അഞ്ചു ലക്ഷത്തോളം രൂപ കവർന്ന  കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; സ്റ്റേഷനിൽ കീഴടങ്ങിയത് ചമ്പാട് സ്വദേശി ജോബിൻ

> **Lead Summary:** **ചമ്പാട്: **മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് 5 ലക്ഷത്തോളം രൂപ കവർന്ന കേസിലാണ് ചമ്പാട് സ്വദേശി കുനിയിൽ കൊട്ടയോടൻ മായാവിയിൽ ജോബിൻ ഭാസ്ക്കറാണ് വെള്ളിയാഴ്ച രാവിലെ പാനൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

## Article Content

**ചമ്പാട്: **മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ അക്രമിച്ച് 5 ലക്ഷത്തോളം രൂപ കവർന്ന കേസിലാണ് ചമ്പാട് സ്വദേശി കുനിയിൽ കൊട്ടയോടൻ മായാവിയിൽ ജോബിൻ ഭാസ്ക്കറാണ് വെള്ളിയാഴ്ച രാവിലെ പാനൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് ജോബിൻ്റെ കീഴടങ്ങൽ. ജോബിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനയും നടത്തി കോടതിയിൽ ഹാജരാക്കി.

പാനൂർ സി.ഐ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ 4 പേരെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സി പി എം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു, അരയാക്കൂലിലെ റനീഷ്, കുന്നോത്ത് പറമ്പിലെ നിഹാൽ, പൊന്ന്യത്തെ ഷംഷീജ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

എസ്.ഐ സി.സി ലതീഷ്, രാജീവൻ ഒതയോത്ത്, പൊലീസുകാരായ മിനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസിൽ പിടിയിലാകാനുള്ള 2 പേർക്കെതിരെയും ഊർജിത അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139987/one-more-person-was-arrested-in-the-case-of-assaulting-a-youth-in-panoor-and-robbing-him-of-5-lakh-rupees-jobin-a-native-of-champad-surrendered-at-the-station)