---
title: "#drugcase  |   ഭർത്താവിനെയും, മകനെയും വണ്ടിയിടിച്ച് കൊലപ്പെടുത്തും ;  കണ്ണൂരിൽ വനിതാജയിലർക്കും കുടുംബത്തിനും ലഹരിക്കേസിൽ പിടിയിലായ യുവതിയുടെ വധ ഭീഷണി"
english_title: "Her# husband and #son will be# killed by a car, In #Kannur, a# woman# jailer and her #family #received #death #threats from a #woman arrested in a #drug case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139939/her-husband-and-son-will-be-killed-by-a-car-in-kannur-a-woman-jailer-and-her-family-received-death-threats-from-a-woman-arrested-in-a-drug-case"
published_at: "2023-08-18T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df2b1e2783f_Untitled-1_copy.jpg"
keywords: []
---

# #drugcase  |   ഭർത്താവിനെയും, മകനെയും വണ്ടിയിടിച്ച് കൊലപ്പെടുത്തും ;  കണ്ണൂരിൽ വനിതാജയിലർക്കും കുടുംബത്തിനും ലഹരിക്കേസിൽ പിടിയിലായ യുവതിയുടെ വധ ഭീഷണി

> **Lead Summary:** **കണ്ണൂർ : **വനിതാ ജയിലർക്കും കുടുംബത്തിനും നേരെ തടവുകാരി വധഭീഷണി മുഴക്കിയതായി പരാതി. കണ്ണൂർ വനിതാ ജയിലിലെ അസി. പ്രിസൺ ഓഫീ സർ എം.അനുരൂപക്കും, കുടുംബത്തിനും നേരെയാണ് മയക്ക് മരുന്ന് കേസിലെ റിമാന്റ് പ്രതി വനിതാ ജയിലിൽ കഴിയുന്ന ഷബ്ന വധഭീഷണി മുഴക്കിയത്.

## Article Content

**കണ്ണൂർ : **വനിതാ ജയിലർക്കും കുടുംബത്തിനും നേരെ തടവുകാരി വധഭീഷണി മുഴക്കിയതായി പരാതി. കണ്ണൂർ വനിതാ ജയിലിലെ അസി. പ്രിസൺ ഓഫീ സർ എം.അനുരൂപക്കും, കുടുംബത്തിനും നേരെയാണ് മയക്ക് മരുന്ന് കേസിലെ റിമാന്റ് പ്രതി വനിതാ ജയിലിൽ കഴിയുന്ന ഷബ്ന വധഭീഷണി മുഴക്കിയത്.

ജയിലിൽ നടന്ന പരിശോധന യിൽ പ്രതിയിൽ നിന്നും ഷെയിവിംഗ് സെറ്റ് പിടിച്ചെടു ത്തിരുന്നു. ഇത് കണ്ടെത്തി യതിലുള്ള വിരോധം മൂലമാ ണ് അസി. പ്രിസൺ ഓഫീസറെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്.

ഭർത്താവിനെയും, മകനേയും വണ്ടി ഇടിച്ച് കൊലപ്പെടുത്തുമെന്നും, ബൈക്കിലോ വീട്ടിലോ എംഡിഎംഎ പോലുള്ള മയക്ക് മരുന്ന് കൊണ്ടുവെച്ച് മകനെ കേസിൽ കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലുണ്ട്. അസി. പ്രിസൺ ഓഫീസർ എം അനുരൂപയുടെ പരാതിയിൽ ടൗൺപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139939/her-husband-and-son-will-be-killed-by-a-car-in-kannur-a-woman-jailer-and-her-family-received-death-threats-from-a-woman-arrested-in-a-drug-case)