---
title: "#USscholarship |  നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണം ; പള്ളൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് രണ്ട് കോടി രൂപയുടെ യു.എസ് സ്കോളർഷിപ്പ്"
english_title: "#Research on the# study of #stars A #US scholarship of Rs 2 #Crores to a student from #Palloor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139930/research-on-the-study-of-stars-a-us-scholarship-of-rs-2-crores-to-a-student-from-palloor"
published_at: "2023-08-18T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df26f5adcfb_Untitled-1_copy.jpg"
keywords: []
---

# #USscholarship |  നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണം ; പള്ളൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് രണ്ട് കോടി രൂപയുടെ യു.എസ് സ്കോളർഷിപ്പ്

> **Lead Summary:** **പള്ളൂർ: ** ആസ്ട്രോ ഫിസിക്സിൽ നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണങ്ങൾക്ക് മയ്യഴി സ്വദേശിയായ വിദ്യാർത്ഥിക്ക് രണ്ട് കോടിയിലേറെ രൂപയുടെ യു.എസ്. സ്കോളർഷിപ്പ്.യു.എസ്.എയിലെ പെനുസിൽവാനിയ ജൂണിയാട്ടാ കോളേജിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിയായി പള്ളൂർ കോയ്യോട്ട് തെരുവിലെ ചിൻമയ് പാല. പത്താംതരം വരെ മാഹി കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം.

## Article Content

**പള്ളൂർ: ** ആസ്ട്രോ ഫിസിക്സിൽ നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണങ്ങൾക്ക് മയ്യഴി സ്വദേശിയായ വിദ്യാർത്ഥിക്ക് രണ്ട് കോടിയിലേറെ രൂപയുടെ യു.എസ്. സ്കോളർഷിപ്പ്.യു.എസ്.എയിലെ പെനുസിൽവാനിയ ജൂണിയാട്ടാ കോളേജിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിയായി പള്ളൂർ കോയ്യോട്ട് തെരുവിലെ ചിൻമയ് പാല. പത്താംതരം വരെ മാഹി കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം.

ഇക്കാലത്ത് ആസ്ട്രോണമി, ഗ്രാവിറ്റേഷണൽ വെയ് വ്, കുസാറ്റ് അപ്ലൈയ്ഡ് ഓപ്റ്റിക്സ് ലാബ് എന്നിവിടങ്ങളിലായിരുന്നു ഇന്റേണൽഷിപ്പ്. പാല ചാവറ പബ്ലിക്സ്കൂളിൽപ്ലസ്ടുവിന് പഠിക്കുമ്പോഴാണ് യങ്ങ് സയിന്റിസ്റ്റ് ജേർണലിൽ പ്രബന്ധങ്ങൾ എഴുതി ത്തുടങ്ങിയത്. ഇക്കാലത്ത് ചിൻമയ് കണ്ടെത്തിയ മൂന്ന് ഉൽക്കകളെ പിന്നീട് നാസ അംഗീകരിക്കു കയുണ്ടായി.

യു.എസ്.എയിലെ വിഖ്യാതമായ യേൽ യൂണിവേർ സിറ്റിയുടെ സമ്മർ പ്രോഗ്രാമിൽ പങ്കാളിയായി. ലോകത്തെ 150 ഓളം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളിൽ ഇന്ത്യയിലെ അഞ്ച് കുട്ടികളിലൊരാളായിരുന്നു ചിൻമയ്.

നാലവർഷത്തേക്കാണ് സ്കോളർഷിപ്പ്. 2028 വരെയുള്ള വിസയുമുണ്ട്. തുടർന്ന് ജോലി വാഗ്ദാനവും ലഭിച്ചു. ഇന്നലെ ക്ലാസ് തുടങ്ങി. കനറാ ബാങ്ക് അസി. മാനേജർ ഷിബു പാലയുടേയും, പളളൂർ വി.എൻ. പി.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക പ്രസീന വടക്കന്റെയും മകനാണ് ചിൻമയ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139930/research-on-the-study-of-stars-a-us-scholarship-of-rs-2-crores-to-a-student-from-palloor)