---
title: "#accident  |  വടകരയിൽ  സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; ആർക്കും പരിക്കില്ല "
english_title: "#Private #bus lost #control and hit a #post in #Vadakara No one is #hurt"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139867/private-bus-lost-control-and-hit-a-post-in-vadakara-no-one-is-hurt"
published_at: "2023-08-18T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df01d68dbab_Untitled-4_copy.jpg"
keywords: []
---

# #accident  |  വടകരയിൽ  സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; ആർക്കും പരിക്കില്ല 

> **Lead Summary:** **വടകര: **വടകര ടൗണിൽ ജെ ടി റോഡിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം. നാദാപുരം ഭാഗത്തു നിന്ന് വടകര ഭാഗത്തേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.

## Article Content

**വടകര: **വടകര ടൗണിൽ ജെ ടി റോഡിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം. നാദാപുരം ഭാഗത്തു നിന്ന് വടകര ഭാഗത്തേക്ക് വരുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.

ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. പെട്രോൾ പാമ്പിന് മുന്നിൽ മറ്റൊരു ബസിനെ മറികടക്കുന്നതിനിടയിൽ എതിർ വശത്തേക്ക് കുതിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ജിയോയുടെ ടെലിഫോൺ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.

തൊട്ടടുത്ത റക്സിൽ ഷോപ്പിന്റെ മേൽക്കൂരയ്ക്ക് കേടുപറ്റിയിട്ടുണ്ട്. പോസ്റ്റിൽ ഇടിച്ച് ബസ്സിന്റെ മുൻ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പറയത്തക്ക പരിക്കുകളില്ല എന്നാണ് വിവരം. വടകര പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139867/private-bus-lost-control-and-hit-a-post-in-vadakara-no-one-is-hurt)