---
title: "#death  |  കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച്  പരുക്കേറ്റ വയോധിക മരിച്ചു"
english_title: "An #elderly #woman #died #after a #lorry's tire# blew out at the coal #mine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139856/an-elderly-woman-died-after-a-lorrys-tire-blew-out-at-the-coal-mine"
published_at: "2023-08-18T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64defbb004908_Untitled-3_copy.jpg"
keywords: []
---

# #death  |  കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച്  പരുക്കേറ്റ വയോധിക മരിച്ചു

> **Lead Summary:** **കൊയിലാണ്ടി: ** കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂർ സ്വദേശി കല്യാണിയാണ് മരിച്ചത്. കൊയിലാണ്ടി മുത്താമ്പി റോഡിൽ നായാടൻ പുഴയ്ക്ക് സമീപത്താണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്.

## Article Content

**കൊയിലാണ്ടി: ** കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂർ സ്വദേശി കല്യാണിയാണ് മരിച്ചത്. കൊയിലാണ്ടി മുത്താമ്പി റോഡിൽ നായാടൻ പുഴയ്ക്ക് സമീപത്താണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്.

ദേശീയപാത നിർമാണച്ചുമതലയുള്ള വഗാഡ് കമ്പനിയുടെ ടോറസ് ലോറിയുടെ ചക്രം ഊരിത്തെറിക്കുകയായിരുന്നു. സമീപത്തുകൂടി നടന്നു പോവുകയായിരുന്ന മരുതൂർ സ്വദേശി കല്യാണിയുടെ ദേഹത്ത് ടയർ പതിക്കുകയും ഇവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കല്യാണിയെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139856/an-elderly-woman-died-after-a-lorrys-tire-blew-out-at-the-coal-mine)