---
title: " #PRMemorial   |  പിടിഎ പ്രസിഡൻ്റായ മുൻ ജനപ്രതിനിധി അഭ്യർത്ഥിച്ചു, ഇപ്പോഴത്തെ ജനപ്രതിനിധി ഉറപ്പുനൽകി ;  കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് ഓണസമ്മാനമായി  ഒന്നേകാൽ ലക്ഷം രൂപയുടെ മൈക്ക് സെറ്റ്"
english_title: "The #former #PTA #president# requested and the# current #representative #assured A #mic set worth one and a #quarter lakh rupees as an #Onam gift to# PR Memorial #Higher #Secondary School Kovallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139775/the-former-pta-president-requested-and-the-current-representative-assured-a-mic-set-worth-one-and-a-quarter-lakh-rupees-as-an-onam-gift-to-pr-memorial-higher-secondary-school-kovallur"
published_at: "2023-08-17T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de407868c47_Untitled-2_copy.jpg"
keywords: []
---

#  #PRMemorial   |  പിടിഎ പ്രസിഡൻ്റായ മുൻ ജനപ്രതിനിധി അഭ്യർത്ഥിച്ചു, ഇപ്പോഴത്തെ ജനപ്രതിനിധി ഉറപ്പുനൽകി ;  കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് ഓണസമ്മാനമായി  ഒന്നേകാൽ ലക്ഷം രൂപയുടെ മൈക്ക് സെറ്റ്

> **Lead Summary:** **കൊളവല്ലൂർ: ** തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും മുൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത് വിദ്യാലത്തിലെ അവാർഡ് ദാന ചടങ്ങിൽ വിദ്യാലയത്തിന് അത്യാധുനിക സംവിധാനങ്ങളോടെ മൈക്ക് സെറ്റ് സ്ഥാപിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തോട് സഹായം വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു .

## Article Content

**കൊളവല്ലൂർ: ** തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും മുൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത് വിദ്യാലത്തിലെ അവാർഡ് ദാന ചടങ്ങിൽ വിദ്യാലയത്തിന് അത്യാധുനിക സംവിധാനങ്ങളോടെ മൈക്ക് സെറ്റ് സ്ഥാപിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തോട് സഹായം വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു .

പൂർവ വിദ്യാർത്ഥി കൂടിയായ ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്തംഗം ഇക്കാര്യം പരിഗണിക്കുമെന്ന് കരുതുന്നതായി പിടിഎ പ്രസിഡണ്ട് പറഞ്ഞപ്പോൾ വിദ്യാർഥികളുടെ കരഘോഷം മുഴങ്ങി. മറുപടി പ്രസംഗത്തിലാണ് പി ടി എ പ്രസിഡൻറ് മുന്നോട്ട് വച്ച ആവശ്യം സുഹൃത്തുക്കളുടെ സഹായത്തോടെ പരിഹരിക്കാമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സാദിഖ് പാറാട്ട് ഉറപ്പുനൽകിയത്.

വൻകരഘോഷത്തോടെയാണ് വിദ്യാർത്ഥികൾ ഉൾപെടെയുള്ള സദസ്സ് പ്രഖ്യാപനത്തെ വരവേറ്റത്. ഒന്നേകാൽ ലക്ഷം രൂപയുടെ മൈക്ക് സെറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. മഹിജ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻ്റ് സമീർ പറമ്പത്ത് അധ്യക്ഷനായി. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ കെ രാജാറാം മുഖ്യാതിഥിയായി പ്രധാന അധ്യാപിക ടിടി രേഖ സ്വാഗതം പറഞ്ഞു മുൻ പ്രധാനധ്യാപിക വി.കെ.ലീന, മദർ പിടിഎ പ്രസിഡണ്ട് എം. ഷിംല, പൂർവ്വാധ്യാപകൻ എം ചന്ദ്രൻ ,സ്റ്റാഫ് സെക്രട്ടറി പി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139775/the-former-pta-president-requested-and-the-current-representative-assured-a-mic-set-worth-one-and-a-quarter-lakh-rupees-as-an-onam-gift-to-pr-memorial-higher-secondary-school-kovallur)