---
title: "#accident |   ധർമ്മടത്ത് കെ.എസ്.ആർ.ടി.സി ബസും, സ്വകാര്യ ബസും കൂട്ടിയിടിച്ചു ; 4 പേർക്ക് പരിക്ക്"
english_title: "A# KSRTC bus #collided with a #private bus at# Dharmadam 4# people #injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139702/a-ksrtc-bus-collided-with-a-private-bus-at-dharmadam-4-people-injured"
published_at: "2023-08-17T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddfc5b5efee_Untitled-1_copy.jpg"
keywords: []
---

# #accident |   ധർമ്മടത്ത് കെ.എസ്.ആർ.ടി.സി ബസും, സ്വകാര്യ ബസും കൂട്ടിയിടിച്ചു ; 4 പേർക്ക് പരിക്ക്

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരിയിലേക്ക് വരിയായിരുന്ന കെ ഐസ് ആര്‍ടിസി ബസും തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ച് അപകടം. ധര്‍മ്മടം പാലത്തിന് സമീപമാണ് സംഭവം.

## Article Content

**തലശ്ശേരി: ** തലശ്ശേരിയിലേക്ക് വരിയായിരുന്ന കെ ഐസ് ആര്‍ടിസി ബസും തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ച് അപകടം. ധര്‍മ്മടം പാലത്തിന് സമീപമാണ് സംഭവം.

യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. കെ എസ് ആര്‍ടി സി ബസ് ഓവര്‍ടേക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സ്വകാര്യ ബസിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാര്‍ണ് പരിക്കേറ്റത് .

ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേശിപ്പിച്ചു. കീഴുന്ന സ്വദേശി സുനില്‍ കുമാര്‍, പാനൂര്‍ സ്വദേശി കെ പി രമ്യ , മുഴപ്പിലങ്ങാട് സ്വദേശി ഉമയ്യ എം പി, പെരുന്താറ്റില്‍ സ്വദേശി ശ്രീജ എന്നിവര്‍ക്കാണ് പരിക്കറ്റത്.

ആരുടെയും പരിക്ക് ഗുരുതരമല്ല . അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സ പ്പെട്ടു. ധര്‍മ്മടം പോലിസും നാട്ടുകാരും ചേര്‍ന്നാണ ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ ക്രയിൻ ഉപയാഗിച്ച് നീക്കിയാണ് ഗതാഗതം പുന: സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139702/a-ksrtc-bus-collided-with-a-private-bus-at-dharmadam-4-people-injured)