---
title: " #PTAAward  |  കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററിക്ക് മികച്ച പി ടി എ അവാർഡ്"
english_title: "Best# PTA Award for #Kathirur #Govt. Vocational Higher Secondary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139654/best-pta-award-for-kathirur-govt-vocational-higher-secondary"
published_at: "2023-08-17T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddd38f95810_Untitled-2_copy.jpg"
keywords: []
---

#  #PTAAward  |  കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററിക്ക് മികച്ച പി ടി എ അവാർഡ്

> **Lead Summary:** **കതിരൂർ: ** ജില്ലയിലെ മികച്ച പിടിഎക്കുള്ള അവാർഡ് കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്. 2022-23 വർഷം നടപ്പാക്കിയ വേറിട്ട പ്രവർത്തനങ്ങളാ ണ് വിദ്യാലയത്തെ പുരസ്കാരത്തിന് അർഹമാക്കി യത്.

## Article Content

**കതിരൂർ: ** ജില്ലയിലെ മികച്ച പിടിഎക്കുള്ള അവാർഡ് കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്. 2022-23 വർഷം നടപ്പാക്കിയ വേറിട്ട പ്രവർത്തനങ്ങളാ ണ് വിദ്യാലയത്തെ പുരസ്കാരത്തിന് അർഹമാക്കി യത്.

മികച്ചതും വ്യത്യസ്തവു മായ പ്രവർത്തനങ്ങളാണ് പി ടിഎ സംഘടിപ്പിച്ചത്. സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് 2091 വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഒരു മണിക്കൂർ കൊണ്ട് ഗാന്ധിജിയുടെ മുഖംവരച്ച് ലോക റെക്കോഡ് നേടി. ലഹരിക്കെതിരായ ക്യാമ്പയിനും ചലനം സൃഷ്ടിച്ചു. നിർധനരായ രണ്ട് വിദ്യാർഥികൾക്ക് പി ടി എ യുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയതും നാടിൻ്റെ കൈയ്യടി നേടി.

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലും മികവ് രേഖപ്പെടുത്തി. പൊൻമീൻ കൃഷിയും പരിപാലനവും കുട്ടികൾക്കായി നീന്തൽ - ഫുട്ബോൾ - കളരി - കരാത്തെ പരിശീലനം, ഓപ്പൺ ജിം, മലയാള ഭാഷാ പഠനത്തിൽ മികവ് ലക്ഷ്യം വച്ച അക്ഷരക്കതിർ പദ്ധതി, സബ്ജക്ട് ക്ലിനിക്ക് തുടങ്ങി പി ടി എ ഏറ്റെടുത്ത പ്രവർത്തനം നിരവധി.

പി. ടി എ പ്രസിഡണ്ട് ശ്രീജേഷ് പടന്നക്കണ്ടിയുടെ നേതൃത്വത്തിലാണ് സ്കൂളിനെ ഉയരങ്ങളിലെത്തിച്ച പദ്ധതികൾ നടപ്പാക്കിയത്. പ്രിൻസിപ്പൽ ഡോ. എസ് അനിത, മുൻ പ്രധാനാധ്യാപകൻ പ്രകാശൻ കർത്ത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ചന്ദ്രൻ കക്കോത്ത്, പ്രധാനാധ്യാപകൻ എ പ്രശാന്ത്, എ.കെ പ്രജോഷ് എന്നിവരുടെ മാർഗനിർദേശവും പ്രവർത്തനത്തിന് കരുത്തായി.

ശതാബ്ദി പിന്നിട്ട വിദ്യാലയത്തിന് തുടർച്ചയായി ഒമ്പത് വർഷമായി ജില്ലയിൽ വിവിധ ബഹുമതികൾ ലഭിക്കുന്നുണ്ട്. 2016ൽ സംസ്ഥാനത്ത് മികച്ച മൂന്നാമത്തെ പിടിഎക്കുള്ള പുരസ്കാരവും കതിരൂരിനായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139654/best-pta-award-for-kathirur-govt-vocational-higher-secondary)