---
title: " #drugs  |  കണ്ണൂരിൽ ബുള്ളറ്റ് യാത്രികർ മയക്കുമരുന്നുമായി പിടിയിൽ"
english_title: "#Bullet #passengers #caught with #drugs in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139622/bullet-passengers-caught-with-drugs-in-kannur"
published_at: "2023-08-17T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddc885edb85_Untitled-1_copy.jpg"
keywords: []
---

#  #drugs  |  കണ്ണൂരിൽ ബുള്ളറ്റ് യാത്രികർ മയക്കുമരുന്നുമായി പിടിയിൽ

> **Lead Summary:** **കണ്ണൂർ : ** ബുള്ളറ്റ് യാത്രികരായ രണ്ടുപേരെ കണ്ണൂരിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് മാരക മയക്കുമരുന്നു മായി അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ : ** ബുള്ളറ്റ് യാത്രികരായ രണ്ടുപേരെ കണ്ണൂരിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് മാരക മയക്കുമരുന്നു മായി അറസ്റ്റ് ചെയ്തു.

ചേലോറ സ്വദേശികളായ ആയിഷ മൻസിലിലെ പി. മുഹമ്മദ് (26), പാറപ്പുറത്ത് ഹൗസിൽ അജ്മൽ (24) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻ സ്പെക്ടർ പി.പി ജനാർദനന്റെ നേതൃത്വത്തിൽ കാപ്പാട് വച്ചാണ് ഇവർ പിടിയിലായത്.

7.581 ഗ്രാം മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ.എൽ 13 എ.പി 185 നമ്പർ ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139622/bullet-passengers-caught-with-drugs-in-kannur)