---
title: "#Excise  |   എക്സൈസിൻ്റെ ഓണം സ്പെഷ്യൽ ഡ്രൈവ് തുടരുന്നു ; തലശേരിയിൽ ഹെറോയിനുമായി യുവാവ്  പിടിയിൽ"
english_title: "#Excise's #Onam #Special #Drive# Continues# Youth #arrested with# heroin in #Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139564/excises-onam-special-drive-continues-youth-arrested-with-heroin-in-thalassery"
published_at: "2023-08-17T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddaa197a037_Untitled-1_copy.jpg"
keywords: []
---

# #Excise  |   എക്സൈസിൻ്റെ ഓണം സ്പെഷ്യൽ ഡ്രൈവ് തുടരുന്നു ; തലശേരിയിൽ ഹെറോയിനുമായി യുവാവ്  പിടിയിൽ

> **Lead Summary:** **തലശേരി:** ഓണം സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പെട്രോളിങ്ങിൽ തലശ്ശേരി എക്സ്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹെറോയിൻ പിടികൂടി.

## Article Content

**തലശേരി:** ഓണം സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പെട്രോളിങ്ങിൽ തലശ്ശേരി എക്സ്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹെറോയിൻ പിടികൂടി.

തലശേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി. സെന്തിൽകുമാറും, പാർട്ടിയും തലശ്ശേരി എം. എം റോഡിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 50 മില്ലി ഗ്രാം ഹെറോയിനുമായി തലശ്ശേരി എം. എം റോഡിലെ പൊൻ മാണിച്ചി വളപ്പിൽ പി.വി റഫ്നാസിനെ (31) പിടികൂടിയത്.

പാർട്ടിയിൽ പ്രിവെന്റിവ്‌ ഓഫീസർമാരായ വി.കെ ഷിബു, വി.സുധീർ, യു. ഷെനിത്ത് രാജ് , സി.ഇ.ഒ മാരായ ലെനിൻ എഡ്വേർഡ്, ഫൈസൽ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139564/excises-onam-special-drive-continues-youth-arrested-with-heroin-in-thalassery)