---
title: "#kuthuparamba|  ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ;  കൂത്തുപറമ്പിൽ  കൂട്ടത്തല്ല്"
english_title: "#Autorickshaw and #bike collided A pile of #stones in the #field"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139492/autorickshaw-and-bike-collided-a-pile-of-stones-in-the-field"
published_at: "2023-08-16T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd00a024dc2_Untitled-1_copy.jpg"
keywords: []
---

# #kuthuparamba|  ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ;  കൂത്തുപറമ്പിൽ  കൂട്ടത്തല്ല്

> **Lead Summary:** **കൂത്തുപറമ്പ്: ** കൂത്തുപറമ്പിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചതിനെ ച്ചൊല്ലിയുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിലെത്തി. ഓട്ടോറിക്ഷ ക്കാർ സംഘടിച്ച് ബൈക്ക് യാത്രികനെ ആക്രമിച്ചതിനും, ബൈക്കുകാരൻ ഓട്ടോറിക്ഷക്കാരനെ ആക്രമിച്ചതിന് തിരിച്ചും കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

## Article Content

**കൂത്തുപറമ്പ്: ** കൂത്തുപറമ്പിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചതിനെ ച്ചൊല്ലിയുണ്ടായ വാക്കേറ്റം ഏറ്റുമുട്ടലിലെത്തി. ഓട്ടോറിക്ഷ ക്കാർ സംഘടിച്ച് ബൈക്ക് യാത്രികനെ ആക്രമിച്ചതിനും, ബൈക്കുകാരൻ ഓട്ടോറിക്ഷക്കാരനെ ആക്രമിച്ചതിന് തിരിച്ചും കൂത്തുപറമ്പ് പോലീസ് കേസെടുത്തു.

രാവിലെ കൂത്തു പറമ്പ് ചർച്ചിന് സമീപമായിരുന്നു ഏറ്റുമുട്ടൽ. കൈതേരി കപ്പണയിലെ ശ്രീഭവനിൽ സി.എം ശ്രീധരൻ ഓടിച്ച ഓട്ടോറിക്ഷയും, മട്ടന്നൂർ കല്ലൂരിയിലെ സ്നേഹസാഗരത്തിൽ മധുസൂദനൻ ഓടിച്ച ബൈക്കുമാണ് കുട്ടിയിടിച്ചത്.

ഇതേ തുടർന്ന് ശ്രീധരന്റെ നേതൃത്വത്തിൽ അമ്പതോളം ഓട്ടോറിക്ഷാ ഡ്രൈവർമാർ സംഘടിച്ച് മധുസൂദനനെ ആക്രമിച്ചതിനും, ശ്രീധരനെ ആക്രമിച്ചതിന് മധു സൂദനനെതിരെയുമാണ് കേസെടുത്തത്. വിമുക്തഭടനായ മധുസൂദനൻ തലശേരിയിൽ റെയിൽവേ ഗേറ്റ് കീപ്പറാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139492/autorickshaw-and-bike-collided-a-pile-of-stones-in-the-field)