---
title: "#Peravoor   |   പേരാവൂർ സ്വദേശിയെ ആസിഡൊഴിച്ച്, വെട്ടിപ്പരിക്കേൽപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ; പ്രതികൾക്ക്  ജീവപര്യന്തവും,80,000 രൂപ പിഴയും"
english_title: "The #incident where a #native of #Peravoor was brutally #murdered by #throwing #acid, #hacking him The# accused will be #sentenced to life #imprisonment and a #fine of Rs.80,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139484/the-incident-where-a-native-of-peravoor-was-brutally-murdered-by-throwing-acid-hacking-him-the-accused-will-be-sentenced-to-life-imprisonment-and-a-fine-of-rs80000"
published_at: "2023-08-16T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcfcabb0f90_download.jpg"
keywords: []
---

# #Peravoor   |   പേരാവൂർ സ്വദേശിയെ ആസിഡൊഴിച്ച്, വെട്ടിപ്പരിക്കേൽപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ; പ്രതികൾക്ക്  ജീവപര്യന്തവും,80,000 രൂപ പിഴയും

> **Lead Summary:** **കണ്ണൂർ : ** പേരാവൂർ മണത്തണ സ്വദേശി ബിജു ചാക്കോയെ ആസിഡ് ഒഴിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി മണത്തണ സ്വദേശി ജോസ് മങ്കുഴി, രണ്ടാം പ്രതി വി.കെ ശ്രീധരൻ എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം 18 വർഷവും, 80,000 രൂപയ്ക്കും അഡീ. ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജ് ജെ വിമൽ ശിക്ഷിച്ചത്.

## Article Content

**കണ്ണൂർ : ** പേരാവൂർ മണത്തണ സ്വദേശി ബിജു ചാക്കോയെ ആസിഡ് ഒഴിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി മണത്തണ സ്വദേശി ജോസ് മങ്കുഴി, രണ്ടാം പ്രതി വി.കെ ശ്രീധരൻ എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം 18 വർഷവും, 80,000 രൂപയ്ക്കും അഡീ. ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജ് ജെ വിമൽ ശിക്ഷിച്ചത്.

2021 ഒക്ടോബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ബക്കറ്റ് നിറച്ച് ഫോർമിക് ആസിഡ് ദേഹത്ത് ഒഴിച്ചും, കൊടു വാൾ കൊണ്ട് വെട്ടിയും അമ്പതുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് അഡീഷണൽ ജില്ലാ സെഷൻ കോടതി ജഡ്ജ് ജെ.വിമൽ വിധി പറഞ്ഞത്. 45 സാക്ഷികളെയാണ് വിസ്തരിച്ചത്. 51 രേഖകളും, 12 തൊണ്ടി മുതലു കളും ഹാജരാക്കി.

ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രമുഖ അഭിഭാഷകൻ കെ.വിശ്വൻ, അഡ്വ. ബിനുമോ ൻ സൊബാസ്റ്റ്യൻ, അഡ്വ. സ്മിത, ലേഖ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.ടി. സുനിൽ, അഡ്വ. എം.എസ് നിഷാദ് എന്നിവരും ഹാജരായി. കേസിലെ മുഖ്യ പ്രതിയായ മണത്തണ മങ്കുഴി വീട്ടിൽ ജോസ് (65) റിമാന്റിൽ കഴിഞ്ഞു കൊണ്ടാണ് വിചാരണ പൂർത്തിയാക്കി യത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബിജുവിൻ്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ആറ് മാസത്തിനകം കേസിൻ്റെ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ജസ്റ്റീസ് വിജു എബ്രഹാം ഉത്തര വിടുകയും ചെയ്തു. ഇതു പ്രകാരം മൂന്നര മാസം കൊണ്ടാണ് അതിവേഗ കോടതി വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്. 2021 ഒക്ടോബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. ജീപ്പിൽ പോകുകയായിരുന്ന ബിജുവിനെ ജോസും, സഹാ യിയും കേസിലെ രണ്ടാം പ്രതി യുമായ ശ്രീധരനും ചേർന്ന് വഴിയിൽ തടസമുണ്ടാക്കി ജീപ്പ് തടഞ്ഞ് നിർത്തി ബക്കറ്റിൽ സൂ ക്ഷിച്ച ആസിഡ് ദേഹത്തൊഴി ക്കുകയായിരുന്നു.

നിലവിളിച്ചു കൊണ്ടോടിയ ബിജുവിനെ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ദേഹമാസകലം പൊള്ളലേറ്റ് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ബിജു 2021 നവംബർ 11 ന് മര ണമടയുകയായിരുന്നു.

ബിജു വിന്റെ മാതാവിന്റെ സ്വത്ത് തട്ടിയെടുക്കാനും, കൊലപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നു വെന്നും ഇതിനെതിരെ കോടതിയെ സമീപിച്ച വിരോധം ഉൾ പ്പെടെയുള്ള കാരണങ്ങളാലാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139484/the-incident-where-a-native-of-peravoor-was-brutally-murdered-by-throwing-acid-hacking-him-the-accused-will-be-sentenced-to-life-imprisonment-and-a-fine-of-rs80000)