---
title: "#arrest   |   കണ്ണൂരിൽ പൊലീസിനെ അക്രമിച്ച മദ്യപസംഘത്തിലെ 4 പേർ കൂടി പിടിയിൽ"
english_title: "4 more# members of the# liquor gang who #attacked the #police in #Kannur have been #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139422/4-more-members-of-the-liquor-gang-who-attacked-the-police-in-kannur-have-been-arrested"
published_at: "2023-08-16T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcab373dd08_Untitled-4_copy.jpg"
keywords: []
---

# #arrest   |   കണ്ണൂരിൽ പൊലീസിനെ അക്രമിച്ച മദ്യപസംഘത്തിലെ 4 പേർ കൂടി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ അത്താഴകുന്നിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീത്, കാർത്തിക് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ: **കണ്ണൂർ അത്താഴകുന്നിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീത്, കാർത്തിക് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

ഇതേ കേസിൽ തന്നെ കഴിഞ്ഞ ദിവസം മൂന്ന് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. അത്താഴക്കുന്ന് സ്വദേശികളായ കെ അഖിലേഷ് (26) ടി അഭയ് (22) പി എം അൻസീർ എന്നിവരെയാണ് പിടികൂടിയിരുന്നത്.

അത്താഴക്കുന്നിലെ ഒരു ക്ലബ്ബിലിരുന്ന് മദ്യപിച്ചിരുന്ന പ്രതികളെ സംശയം തോന്നി ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു സംഘം പൊലീസിനെ ആക്രമിച്ചത്. അക്രമത്തിൽ എസ്.ഐ നസീബിന് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139422/4-more-members-of-the-liquor-gang-who-attacked-the-police-in-kannur-have-been-arrested)