---
title: "#Lulu Mall   |  ലുലു മാളിലെ ടോയ്‌ലറ്റിൽ ക്യാമറ ; പയ്യന്നൂർ സ്വദേശിയായ  യുവാവ് അറസ്റ്റിൽ"
english_title: "#Lulu Mall #toilet #camera The #youth from #Payyannur was #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139412/lulu-mall-toilet-camera-the-youth-from-payyannur-was-arrested"
published_at: "2023-08-16T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dca3c83bb91_Untitled-7_copy.jpg"
keywords: []
---

# #Lulu Mall   |  ലുലു മാളിലെ ടോയ്‌ലറ്റിൽ ക്യാമറ ; പയ്യന്നൂർ സ്വദേശിയായ  യുവാവ് അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: ** കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പയ്യന്നൂർ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ഇയാൾ കൊച്ചി ഇൻഫോപാർക്കിൽ ജീവനക്കാരനാണെന്നാണ് വിവരം.

## Article Content

**കൊച്ചി: ** കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പയ്യന്നൂർ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ഇയാൾ കൊച്ചി ഇൻഫോപാർക്കിൽ ജീവനക്കാരനാണെന്നാണ് വിവരം.

ഇന്നലെ രാത്രി പർദ്ദ ധരിച്ചെത്തിയാണ് മൊബൈൽ ക്യാമറ ശുചിമുറിക്കുള്ളിൽ സ്ഥാപിച്ചത്. പർദ്ദ ധരിച്ച ആൾ സ്ത്രീകളുടെ ടോയ്ലറ്റിന് സമീപം ചുറ്റി തിരയുന്നത് കണ്ടത് ലുലു മാളിലെ ജീവനക്കാരി പോലീസിനെ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139412/lulu-mall-toilet-camera-the-youth-from-payyannur-was-arrested)