---
title: "#SevaBharati  |   സേവാഭാരതിയുടെ കൈത്താങ്ങ് ; അപകടത്തിൽ പരിക്കേറ്റ  കോട്ടയം പൊയിൽ   സ്വദേശി ഷാജിക്ക് ഉപജീവനമാർഗമായി."
english_title: "Hand of Seva Bharati Shaji, a native of Kottayam Poil, who was injured in an accident, became a livelihood."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139376/hand-of-seva-bharati-shaji-a-native-of-kottayam-poil-who-was-injured-in-an-accident-became-a-livelihood"
published_at: "2023-08-16T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc86fa5b60c_Untitled-1_copy.jpg"
keywords: []
---

# #SevaBharati  |   സേവാഭാരതിയുടെ കൈത്താങ്ങ് ; അപകടത്തിൽ പരിക്കേറ്റ  കോട്ടയം പൊയിൽ   സ്വദേശി ഷാജിക്ക് ഉപജീവനമാർഗമായി.

> **Lead Summary:** **പാനൂർ : ** വർഷങ്ങൾക്കു മുമ്പ് അപകടത്തിൽ നട്ടെല്ലിനു പരിക്കുപറ്റിയ കോട്ടയം പൊയിൽ കോലായിൽ പറമ്പത്ത് ഷാജി ലോട്ടറി വില്പന നടത്തിയാണ് കുടുംബം പോറ്റുന്നത്. രണ്ടുമാസം മുൻപ് ഷാജിയുടെ ഏഴുവർഷം പഴക്കമുള്ള ഇരുചക്രവാഹനം കാലപ്പഴക്കത്തെ തുടർന്ന് നശിച്ചിരുന്നു.

## Article Content

**പാനൂർ : ** വർഷങ്ങൾക്കു മുമ്പ് അപകടത്തിൽ നട്ടെല്ലിനു പരിക്കുപറ്റിയ കോട്ടയം പൊയിൽ കോലായിൽ പറമ്പത്ത് ഷാജി ലോട്ടറി വില്പന നടത്തിയാണ് കുടുംബം പോറ്റുന്നത്. രണ്ടുമാസം മുൻപ് ഷാജിയുടെ ഏഴുവർഷം പഴക്കമുള്ള ഇരുചക്രവാഹനം കാലപ്പഴക്കത്തെ തുടർന്ന് നശിച്ചിരുന്നു.

തുടർന്ന് ഷാജി പഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, കലക്ടർ ഇവിടങ്ങളിൽ പുതിയ വാഹനം ലഭ്യമാക്കുവാൻ വേണ്ടിയുള്ള അപേക്ഷ നൽകുകയും ചെയ്തു. 90% വൈകല്യമുള്ള ഷാജിക്ക് അർഹത ലഭിക്കാത്തതിനെത്തുടർന്നാണ് സേവാഭാരതി ഈ ഉദ്യമത്തിന് മുൻകൈയെടുത്തത്.

സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതി പുതിയ ഇരുചക്രവാഹനം വാങ്ങുവാനും എക്സ്ട്രാ രണ്ട് വീല് പിടിപ്പിക്കുവാനും വേണ്ടി 45,000 രൂപ സഹായമായി നൽകി. ബാക്കിയുള്ള തുക ബാങ്ക് വായ്പയെടുക്കുകയും ചെയ്തു. രണ്ടു വർഷത്തേക്കാണ് വായ്പാ തുക എടുത്തത്. ഇരുചക്രവാഹനം ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സഹ കാര്യവാഹ് ഒ. രാകേഷ് ഷാജിക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139376/hand-of-seva-bharati-shaji-a-native-of-kottayam-poil-who-was-injured-in-an-accident-became-a-livelihood)