---
title: "#harsheena   | ആരോഗ്യമന്ത്രി പ്രവർത്തിച്ച് കാണിക്കണം ; സെക്രട്ടറിയേറ്റ് പടിക്കല്‍  സമരമിരിക്കാന്‍ ഹര്‍ഷീന "
english_title: "The #Minister of #Health must act and show  #Harsheena to be on #strike to step up to the #secretariat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139343/the-minister-of-health-must-act-and-show-harsheena-to-be-on-strike-to-step-up-to-the-secretariat"
published_at: "2023-08-16T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc70933122b_Untitled-1_copy.jpg"
keywords: []
---

# #harsheena   | ആരോഗ്യമന്ത്രി പ്രവർത്തിച്ച് കാണിക്കണം ; സെക്രട്ടറിയേറ്റ് പടിക്കല്‍  സമരമിരിക്കാന്‍ ഹര്‍ഷീന 

> **Lead Summary:** **തിരുവനന്തപുരം : **ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കും. അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് ഹർഷീന മാധ്യമങ്ങളോ‍ട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങൾ നടന്നു.

## Article Content

**തിരുവനന്തപുരം : **ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കും. അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് ഹർഷീന മാധ്യമങ്ങളോ‍ട് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിരവധി അന്വേഷണങ്ങൾ നടന്നു.

ഈ അന്വേഷണങ്ങൾ അനുകൂലമായിരുന്നില്ല. പോലീസ് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന് അപ്പീൽ നൽകിയിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ഉള്ള ശ്രമം ആണോ എന്ന് സംശയം. മെഡിക്കൽ കോളേജിന് മുന്നിൽ സമരം നടത്തിയത് കൊണ്ടാകാം സമരം സർക്കാർ കാണാഞ്ഞത്.

അതുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നത്. ആരോഗ്യമന്ത്രി പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നു. പ്രവർത്തിച്ചു കാണിക്കണം.  മുഖ്യമന്ത്രിയെ ഇന്ന് കാണാൻ ശ്രമിക്കും. 87 ദിവസമായി തെരുവിലാണന്നും ഹർഷീന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139343/the-minister-of-health-must-act-and-show-harsheena-to-be-on-strike-to-step-up-to-the-secretariat)