---
title: "#straydog  |  നിരവധി പേരെ കടിച്ച പാനൂരിലെ  തെരുവ് നായക്ക് പേ  വിഷ ബാധയെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; നായയുമായി  ഇടപഴകിയവർ ഉടൻ പ്രതിരോധ വാക്സിൻ സ്വീകരിക്കണം"
english_title: "#Postmortem #report that the# stray dog in# Panoor that bit many people was #infected with #fleas Anyone who has come into #contact with the #dog #should receive the #vaccine #immediately"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139319/postmortem-report-that-the-stray-dog-in-panoor-that-bit-many-people-was-infected-with-fleas-anyone-who-has-come-into-contact-with-the-dog-should-receive-the-vaccine-immediately"
published_at: "2023-08-16T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc5adb5fcae_Untitled-1_copy.jpg"
keywords: []
---

# #straydog  |  നിരവധി പേരെ കടിച്ച പാനൂരിലെ  തെരുവ് നായക്ക് പേ  വിഷ ബാധയെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; നായയുമായി  ഇടപഴകിയവർ ഉടൻ പ്രതിരോധ വാക്സിൻ സ്വീകരിക്കണം

> **Lead Summary:** **പാനൂർ: ** പാനൂർ നഗരസഭയിലെ പാലക്കൂലിൽ മദ്രസ വിദ്യാർത്ഥിയെ അടക്കം കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അക്രമിച്ച നായയെ നാട്ടുകാർ തല്ലി കൊല്ലുകയും, പിന്നീട് ജില്ലാ മൃഗാശുപത്രിയിക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കുകയുമായിരുന്നു.

## Article Content

**പാനൂർ: ** പാനൂർ നഗരസഭയിലെ പാലക്കൂലിൽ മദ്രസ വിദ്യാർത്ഥിയെ അടക്കം കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അക്രമിച്ച നായയെ നാട്ടുകാർ തല്ലി കൊല്ലുകയും, പിന്നീട് ജില്ലാ മൃഗാശുപത്രിയിക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കുകയുമായിരുന്നു.

പോസ്റ്റ്മോർട്ടത്തിനു ശേഷം വന്ന റിപ്പോർട്ടിലാണ് നായയക്ക് പേവിഷബാധയുണ്ടെന്ന് മനസിലായത്. പരിസരവാസിയും, മുൻ കൗൺസിലറുമായ വി.ഹാരിസ് മുൻകൈയെടുത്താണ് നായയുടെ ജഡം പോസ്റ്റ് മോർട്ടത്തിനയച്ചത്.

നല്ല അനുസരണയുള്ള നായായിരുന്നു ഇത്. പൊടുന്നനെ അക്രമാസക്തനായതിൽ സംശയം തോന്നിയതിനെ തുടർന്നാണ് ജഡം പോസ്റ്റ്മോർട്ടത്തിനയച്ചത്. 7 പേർക്ക് പുറമെ നിരവധി നായകളെയും, പശു ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പുറത്തു വന്നതോടെ പ്രദേശമാകെ ഭീതിയിലാണ്. പേവിഷബാധയേറ്റ നായയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു നായയ്ക്ക് പ്രതിരോധ വാക്സിൻ നൽകിയതിനു ശേഷം നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്.

കടിയേറ്റവർക്കും, വളർത്തു പശുവിനും പ്രതിരോധ വാക്സിൻ നൽകിയിട്ടുണ്ടെന്ന് വെറ്റിനറി ഡോ: അനിൽകുമാർ അറിയിച്ചു. തെരുവ് നായയുമായി ഇടപഴകിയവർ പ്രതിരോധ വാക്സിൻ സ്വീകരിക്കേണ്ടി വരും.

തെരുവ് നായ ശല്യം രൂക്ഷമായ അഞ്ചാം വാർഡിൽ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ, സെക്രട്ടറി എ.പ്രവീൺ തുടങ്ങിയവർ സന്ദർശിച്ചു. തെരുവ് നായ ശല്യത്തിനെതിരെ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചെയർമാൻ വി.നാസർ മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139319/postmortem-report-that-the-stray-dog-in-panoor-that-bit-many-people-was-infected-with-fleas-anyone-who-has-come-into-contact-with-the-dog-should-receive-the-vaccine-immediately)