---
title: " #Mokeri  | വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും, കലാപരിപാടികളുമായി  രാജ്യത്തിൻ്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  മൊകേരി  രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ"
english_title: "Rajiv Gandhi Memorial Higher Secondary School, Mokeri, celebrated the 77th Independence Day of the country with students' march past and artistic performances."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139233/rajiv-gandhi-memorial-higher-secondary-school-mokeri-celebrated-the-77th-independence-day-of-the-country-with-students-march-past-and-artistic-performances"
published_at: "2023-08-15T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db9e006a2b8_Untitled-1_copy.jpg"
keywords: []
---

#  #Mokeri  | വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും, കലാപരിപാടികളുമായി  രാജ്യത്തിൻ്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച്  മൊകേരി  രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ

> **Lead Summary:** **പാനൂർ : ** വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും, കലാപരിപാടികളുമായി രാജ്യത്തിൻ്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ആസാമിൽ നടന്ന ദേശീയ ഗഡ്ക ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാലയത്തിലെ 4 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

## Article Content

**പാനൂർ : ** വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും, കലാപരിപാടികളുമായി രാജ്യത്തിൻ്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ആസാമിൽ നടന്ന ദേശീയ ഗഡ്ക ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാലയത്തിലെ 4 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പാൾ കെ.അനിൽ കുമാർ പതാക ഉയർത്തി, SPC, Scout, Guide, JRC, SSSS, എന്നിവർ ചേർന്ന് സ്വാതന്ത്ര്യ ദിന പരേഡ് നടത്തി, തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.എ. ചന്ദിക സല്യൂട്ട് സ്വീകരിച്ചു,

പ്രിൻസിപ്പാൾ, കെ.അനിൽകുമാർ, ഹെഡ്മാസ്റ്റർ സി.പി.സുധീന്ദ്രൻ, മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട്.പി.അരവിന്ദൻ മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട്.ജി.വി, രാകേശ്, ഡപ്യൂട്ടി എച്ച്.എം, ടി.കെ.ഷാജിൽ, എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, ദേശീയ ഖട്ക ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.വിദ്യാലയത്തിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് കൂടിയായ കെ.ഷിയ, എസ് പി.ദേവപ്രിയ, എസ്.പി.ദേവജിത്ത്, ദേവപ്രിയ സന്തോഷ് എന്നിവരെയാണ് ആദരിച്ചത്.ഡി.ഇ.ഒ.ഉപഹാരങ്ങൾ സമ്മാനിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139233/rajiv-gandhi-memorial-higher-secondary-school-mokeri-celebrated-the-77th-independence-day-of-the-country-with-students-march-past-and-artistic-performances)