---
title: "#Centralputhur Lp School  |   നാടു കാക്കുന്നവരോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സെൻട്രൽപുത്തൂർ എൽ പി സ്കൂൾ ; വിദ്യാർത്ഥികൾ പാനൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. "
english_title: "#Centralputhur LP School #celebrates Independence #Day with #National Guard  #Students #visited #Panoor #Police Station."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139205/centralputhur-lp-school-celebrates-independence-day-with-national-guard-students-visited-panoor-police-station"
published_at: "2023-08-15T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db86c859ec5_Untitled-1_copy.jpg"
keywords: []
---

# #Centralputhur Lp School  |   നാടു കാക്കുന്നവരോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സെൻട്രൽപുത്തൂർ എൽ പി സ്കൂൾ ; വിദ്യാർത്ഥികൾ പാനൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. 

> **Lead Summary:** **പാനൂർ : **കുന്നോത്ത് പറമ്പ് സെൻട്രൽ പുത്തൂർ എൽ.പി സ്കൂളിലെ കുട്ടികൾ പാനൂർ പോലീസ് സ്റ്റേഷൻ സാതന്ത്ര്യ ദിനത്തിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ സ്റ്റേഷൻ ഓഫീസർ എം.പി ആസാദിനെ വിദ്യാലയത്തിനു വേണ്ടി വാർഡ് അംഗം ടി.സുജില പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ഗിജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പാനൂർ : **കുന്നോത്ത് പറമ്പ് സെൻട്രൽ പുത്തൂർ എൽ.പി സ്കൂളിലെ കുട്ടികൾ പാനൂർ പോലീസ് സ്റ്റേഷൻ സാതന്ത്ര്യ ദിനത്തിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ സ്റ്റേഷൻ ഓഫീസർ എം.പി ആസാദിനെ വിദ്യാലയത്തിനു വേണ്ടി വാർഡ് അംഗം ടി.സുജില പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ഗിജേഷ് അധ്യക്ഷത വഹിച്ചു.

കെ.സുവീൺ , വി.പി രോഷിത്ത്, കെ.. റൂബി , വി ഭവ്യ ,എ.എസ്.ഐ രാജേഷ് കെ.ജ്യോഷിത്ത് . പി എന്നിവർ സംസാരിച്ചു. രാവിലെ പ്രമുഖ സാതന്ത്ര്യ സമര സേനാനി കെ.കെ.ആർ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി.

മാതൃഭൂമി ലേഖകൻ വി.പി ചാത്തു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, കെ. ചന്ദ്രൻ മാസ്റ്റർ, ടി. സുജില തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139205/centralputhur-lp-school-celebrates-independence-day-with-national-guard-students-visited-panoor-police-station)