---
title: "#malabargold |  മലബാർ ഗോൾഡിൽ നിന്ന് പണം തട്ടിയ സംഭവം ; ജീവനക്കാരൻ്റെ പേരിൽ കേസ്"
english_title: "The incident of stealing money from Malabar Gold Case on behalf of the employee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139129/the-incident-of-stealing-money-from-malabar-gold-case-on-behalf-of-the-employee"
published_at: "2023-08-15T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db347c727b9_Untitled-1_copy.jpg"
keywords: []
---

# #malabargold |  മലബാർ ഗോൾഡിൽ നിന്ന് പണം തട്ടിയ സംഭവം ; ജീവനക്കാരൻ്റെ പേരിൽ കേസ്

> **Lead Summary:** ** കോഴിക്കോട്:** മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നാലുവർഷമായി സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ ജീവനക്കാരന്റെ പേരിൽ കമ്പനി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

** കോഴിക്കോട്:** മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നാലുവർഷമായി സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ ജീവനക്കാരന്റെ പേരിൽ കമ്പനി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

കോർപ്പറേറ്റ് ഓഫീസിൽ വി ഷ്വൽ മെർക്കണ്ടൈസിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന എരുമേലി എട കടത്തി സ്വദേശി വടക്കേടത്ത് ഹൗസിൽ അർജുൻ സത്യന്റെ പേരിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.

സാമ്പത്തികക്രമക്കേടുകൾ കണ്ടുപിടിച്ചതിനെത്തുടർന്ന് കമ്പനി പരാതിനൽകുകയായിരുന്നു. ഇയാൾ കമ്പനിയുമായി ബന്ധമുള്ള മാർക്കറ്റിങ്ങിലെ വിവിധ ഇടപാടുകാരുമായി ബന്ധപ്പെട്ട് കമ്പനിയിൽ നിന്ന് ഏകദേശം ഒന്നരക്കോടി രൂപ യോളം ഇടപാടുകാരുടെ സഹായത്തോടെ തന്റെ മാതാപിതാക്കളുടെയും, ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് പരാതി.

വിശദമായ അന്വേഷണത്തെത്തുടർന്ന് കമ്പനിയിൽനിന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുകയാണെന്നും വിശദമായ അന്വേഷണത്തിനുശേഷമേ കാര്യങ്ങൾ വ്യക്തമായി പറയാൻ സാധിക്കുകയുള്ളൂവെന്നും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139129/the-incident-of-stealing-money-from-malabar-gold-case-on-behalf-of-the-employee)