---
title: "# arrest   |പാനൂർ പുത്തൂരിൽ ബൈക്ക് യാത്രികനെ തടഞ്ഞ് അഞ്ച് ലക്ഷം രൂപ കവർന്ന സംഭവം ; ചമ്പാട് സ്വദേശികളുൾപ്പടെ 4 പേർ അറസ്റ്റിൽ"
english_title: "An# incident where a# biker was stopped and3 robbed of3 five lakh rupees in Panoor Puthur 4 people including natives of# Champat were #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138994/an-incident-where-a-biker-was-stopped-and-robbed-of-five-lakh-rupees-in-panur-puthur-4-people-including-natives-of-champat-were-arrested"
published_at: "2023-08-14T21:09:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da4aa60a094_Untitled-1_copy.jpg"
keywords: []
---

# # arrest   |പാനൂർ പുത്തൂരിൽ ബൈക്ക് യാത്രികനെ തടഞ്ഞ് അഞ്ച് ലക്ഷം രൂപ കവർന്ന സംഭവം ; ചമ്പാട് സ്വദേശികളുൾപ്പടെ 4 പേർ അറസ്റ്റിൽ

> **Lead Summary:** **പാനൂർ: **പാനൂർ സിഐ.എം.പി.ആസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ പിടികൂടിയത്. കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു , ചമ്പാട് അരയാക്കൂലിലെ റനീഷ് , കുന്നോത്ത് പറമ്പിലെ നിഹാൽ , പൊന്ന്യത്തെ ഷംഷീജ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

## Article Content

**പാനൂർ: **പാനൂർ സിഐ.എം.പി.ആസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ പിടികൂടിയത്. കൊലപാതക കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകൻ ചമ്പാട് അരയാക്കൂലിലെ ജന്മീൻറവിട ബിജു , ചമ്പാട് അരയാക്കൂലിലെ റനീഷ് , കുന്നോത്ത് പറമ്പിലെ നിഹാൽ , പൊന്ന്യത്തെ ഷംഷീജ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രി സിഐ.ആസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിവിധ ഇടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മൂന്ന് പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, അവരെ ഉടൻ പിടികൂടുമെന്നും സിഐ എം പി ആസാദ് പറഞ്ഞു.

മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിൽ അർഷാദിനെയാണ് മർദിച്ച് പണം കവർന്നത്. വിജനമായ സ്ഥലത്ത് വച്ച് പണം കവർന്ന സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. എസ് ഐ സി സി ലതീഷ്, രാജീവൻ ഒതയോത്ത്, പൊലീസുകാരായ മീനീഷ്, നിഷാദ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138994/an-incident-where-a-biker-was-stopped-and-robbed-of-five-lakh-rupees-in-panur-puthur-4-people-including-natives-of-champat-were-arrested)