---
title: "#KPSTA |   പാനൂർ സ്വദേശിനിയായ അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ച സംഭവം ;  പ്രതിഷേധം വ്യാപകം,  ശക്തമായ അന്വേഷണം വേണമെന്ന് കെ.പി.എസ്.ടി.എ"
english_title: "The# incident where a #teacher from #Panoor tried to #commit suicide The #protest is #widespread, #KPSTA wants a #strong #investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138897/the-incident-where-a-teacher-from-panoor-tried-to-commit-suicide-the-protest-is-widespread-kpsta-wants-a-strong-investigation"
published_at: "2023-08-14T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9f3bde1b45_Untitled-1_copy.jpg"
keywords: []
---

# #KPSTA |   പാനൂർ സ്വദേശിനിയായ അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ച സംഭവം ;  പ്രതിഷേധം വ്യാപകം,  ശക്തമായ അന്വേഷണം വേണമെന്ന് കെ.പി.എസ്.ടി.എ

> **Lead Summary:** **പാനൂർ: **സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡിഷണൽ നോഡൽ ഓഫീസറുടെ മാനസിക പീഢനം മൂലം അദ്ധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. ചിറ്റാരിപ്പറമ്പ ഹയർ സെക്കണ്ടറി സ്ക്കൂൾ എസ്പിസി യൂണിറ്റ് ഇൻചാർജറും ,അദ്ധ്യാപികയുമായ പാനൂർ ചെണ്ടയാട് സ്വദേശിനി സജിനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

## Article Content

**പാനൂർ: **സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡിഷണൽ നോഡൽ ഓഫീസറുടെ മാനസിക പീഢനം മൂലം അദ്ധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. ചിറ്റാരിപ്പറമ്പ ഹയർ സെക്കണ്ടറി സ്ക്കൂൾ എസ്പിസി യൂണിറ്റ് ഇൻചാർജറും ,അദ്ധ്യാപികയുമായ പാനൂർ ചെണ്ടയാട് സ്വദേശിനി സജിനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വീട്ടിൽ അമിതമായി ഗുളിക കഴിച്ച നിലയിൽ കണ്ടെത്തുകയും, ഉടൻ തലശേരി സ്വകാര്യ പ്രവേശിപ്പിക്കുകയുമായിരുന്നു. നോഡൽ ഓഫീസർ മാനസികമായി പീഡിപ്പിച്ചത് കാരണമാണ് ആത്മഹത്യ ശ്രമമെന്ന് കുടുംബം ആരോപണം ഉന്നയിച്ചു.

ഇതു സംബന്ധിച്ച് കണ്ണൂർ പോലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റിലടക്കം നോഡൽ ഓഫീസർ ഇടപ്പെട്ട് തടസ്സപ്പെടുത്തുകയും റീ റിക്രൂട്ട്മെന്റ് നടത്തിക്കുകയും ചെയ്തിരുന്നു.

ഇതിനു പുറമെ ജോലിയിൽ ഒഴിവായി പോകണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഈ ഓഫീസർക്കെതിരെ അദ്ധ്യാപിക കണ്ണൂർ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടു.

നോഡൽ ഓഫീസർക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെ.പി.എസ്.ടി.എ. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അധ്യാപകർ ജില്ലയിൽ സ്റ്റുഡന്റ് പോലീസ് പ്രവർത്തന വുമായി സഹകരിക്കില്ലെന്നും യോഗം മുന്നറിയിപ്പു നൽകി.

ജില്ല പ്രസിഡൻറ് യു.കെ.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.രമേശൻ, വി.മണികണ്ഠൻ, ജില്ലാ സെക്രട്ടറി ഇ.കെ.ജയപ്രസാ ദ്, സി.വി.എ. ജലീൽ, എം.കെ.അരുണ, സി.എം.പ്രസീത, പി.പി.ഹരിലാൽ, വി.വി. പ്രകാശൻ, ദിനേശൻ പാച്ചോൾ, സുധീർ കുനിയിൽ, കെ.രാജേഷ്, രാമചന്ദ്രൻ കെ. തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138897/the-incident-where-a-teacher-from-panoor-tried-to-commit-suicide-the-protest-is-widespread-kpsta-wants-a-strong-investigation)