---
title: "#straydog  |   പാനൂരിൽ തെരുവ് നായയുടെ വിളയാട്ടം,  മദ്രസാ വിദ്യാർത്ഥിയും, ഉസ്താദും, വയോധികയുമടക്കം 6 പേർക്ക് കടിയേറ്റു ; നായയെ നാട്ടുകാർ തല്ലിക്കൊന്ന് പോസ്റ്റ്മോർട്ടത്തിനയച്ചു."
english_title: "In Panur, 6 people were bitten by a stray dog, including a madrasah student, an Ustad and an elderly person The locals beat up the dog and sent it for post-mortem."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138877/in-panur-6-people-were-bitten-by-a-stray-dog-including-a-madrasah-student-an-ustad-and-an-elderly-person-the-locals-beat-up-the-dog-and-sent-it-for-post-mortem"
published_at: "2023-08-14T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9e4ad4e994_Untitled-2_copy.jpg"
keywords: []
---

# #straydog  |   പാനൂരിൽ തെരുവ് നായയുടെ വിളയാട്ടം,  മദ്രസാ വിദ്യാർത്ഥിയും, ഉസ്താദും, വയോധികയുമടക്കം 6 പേർക്ക് കടിയേറ്റു ; നായയെ നാട്ടുകാർ തല്ലിക്കൊന്ന് പോസ്റ്റ്മോർട്ടത്തിനയച്ചു.

> **Lead Summary:** **പാനൂർ: ** ജനറൽ ആശുപത്രിയിൽ - പാനൂർ പാലക്കുൽ കുന്നോത്ത് പറമ്പ് ഭാഗങ്ങളിൽ അക്രമകാരിയായ തെരുവ്നായയുടെ പരാക്രമത്തിൽ 6 പേർക്ക് കടിയേറ്റു. ഒമ്പതുകാരനായ മദ്രസ വിദ്യാത്ഥിയും മദ്രസാ അദ്ധ്യാപകനും വയോധികയും ഉൾപെടെ 6 പേർ കുത്തിവെപ്പ് ചികിത്സക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തി.

## Article Content

**പാനൂർ: ** ജനറൽ ആശുപത്രിയിൽ - പാനൂർ പാലക്കുൽ കുന്നോത്ത് പറമ്പ് ഭാഗങ്ങളിൽ അക്രമകാരിയായ തെരുവ്നായയുടെ പരാക്രമത്തിൽ 6 പേർക്ക് കടിയേറ്റു. ഒമ്പതുകാരനായ മദ്രസ വിദ്യാത്ഥിയും മദ്രസാ അദ്ധ്യാപകനും വയോധികയും ഉൾപെടെ 6 പേർ കുത്തിവെപ്പ് ചികിത്സക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തി.

പാലക്കൂൽ തിരുവാൽ മദ്രസയിലെ വിദ്യാർത്ഥി മീനോത്ത് അബ്ദുല്ല (9), അധ്യാപകൻ ഉവൈസ് (24), പാലക്കൂലിലെ കുങ്കൻ്റവിട ദേവി (80), കരുവാൻ്റവിടെ വിപിൻ (35), മൊട്ടേമ്മൽ കെ.എം.കുഞ്ഞിരാമൻ (79), എന്നിവരാണ് കാലത്ത് ആശുപത്രിയിലെത്തിയത്.

കുട്ടി, വയോധിക, വയോധികൻ, ഉൾപെടെയുള്ളവർക്ക് മുഖത്തും കൈകാലുകൾക്കുമാണ് കടിയേറ്റത്. മദ്രസ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടയിലാണ് വിദ്യാർത്ഥിക്ക് കടിയേറ്റത്. വീട്ടുമുറ്റത്തെ പത്രം എടുക്കുന്ന സമയത്താണ് ദേവിയെ ആക്രമിച്ചത്.

ജോലിക്ക് പോവുന്നതിനിടയിൽ റോഡിൽ വച്ചാണ് വിപിനെ നായ കടിച്ചത്. മേഖലയിൽ പശുക്കൾക്കും, നായകൾക്കും പരക്കെ കടിയേറ്റിട്ടുണ്ട്. അക്രമകാരിയായ നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കണ്ണൂരേക്കയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138877/in-panur-6-people-were-bitten-by-a-stray-dog-including-a-madrasah-student-an-ustad-and-an-elderly-person-the-locals-beat-up-the-dog-and-sent-it-for-post-mortem)