---
title: "#nia  |  കണ്ണൂരിലും മലപ്പുറത്തും എൻ.ഐ.എ പരിശോധന ; റെയ്ഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ "
english_title: "#NIA #inspection in #Kannur and #Malappuram #Raid on #houses of #Popular Front #activists"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138814/nia-inspection-in-kannur-and-malappuram-raid-on-houses-of-popular-front-activists"
published_at: "2023-08-14T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9b95fc1e69_Untitled-4_copy.jpg"
keywords: []
---

# #nia  |  കണ്ണൂരിലും മലപ്പുറത്തും എൻ.ഐ.എ പരിശോധന ; റെയ്ഡ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ 

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിലും മലപ്പുറത്തും മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ പരിശോധന. പുലർച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിൽ റഷീദ്, പള്ളിപ്പറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.

## Article Content

**കണ്ണൂർ: ** കണ്ണൂരിലും മലപ്പുറത്തും മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ പരിശോധന. പുലർച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിൽ റഷീദ്, പള്ളിപ്പറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.

ഇവർ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരായിരുന്നു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. മലപ്പുറത്തും ഇന്ന് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു.

വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138814/nia-inspection-in-kannur-and-malappuram-raid-on-houses-of-popular-front-activists)