---
title: "#kannur |   കണ്ണൂരിൽ എസ്.ഐ ഉൾപ്പടെയുള്ള  പോലീസുകാരെ  മദ്യപസംഘം പൂട്ടിയിട്ട്  മർദ്ദിച്ചു ; 3 പേർ കസ്റ്റഡിയിൽ"
english_title: "In Kannur policemen including SI were locked up and beaten up by drunkards 3 people in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138807/in-kannur-policemen-including-si-were-locked-up-and-beaten-up-by-drunkards-3-people-in-custody"
published_at: "2023-08-14T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9b413bdf1f_Untitled-1_copy.jpg"
keywords: []
---

# #kannur |   കണ്ണൂരിൽ എസ്.ഐ ഉൾപ്പടെയുള്ള  പോലീസുകാരെ  മദ്യപസംഘം പൂട്ടിയിട്ട്  മർദ്ദിച്ചു ; 3 പേർ കസ്റ്റഡിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ അത്താഴക്കുന്നിൽ പോലീസുകാർക്കുനേരെ മദ്യപസംഘത്തിൻ്റെ ആക്രമണം. ടൗൺ എസ്ഐക്കും പോലീസുകാ‍ർക്കുമാണ് മർദനമേറ്റത്. ഏഴംഗ മദ്യപസംഘമാണ് ആക്രമണം നടത്തിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ അത്താഴക്കുന്നിൽ പോലീസുകാർക്കുനേരെ മദ്യപസംഘത്തിൻ്റെ ആക്രമണം. ടൗൺ എസ്ഐക്കും പോലീസുകാ‍ർക്കുമാണ് മർദനമേറ്റത്. ഏഴംഗ മദ്യപസംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ഏഴരയോടെ അത്താഴക്കുന്നിലെ ക്ലബ്ബിലാണ് സംഭവം. പതിവ് പട്രോളിങ്ങിനിടെ ക്ലബ്ബിൻ്റെ പരിസരത്ത് എത്തിയപ്പോൾ ഏഴംഗ സംഘം മദ്യപിക്കുന്നതായി പോലീസുകാ‍ർക്ക് സംശയം തോന്നി.

ക്ലബ്ബിൻ്റെ അകത്തുപ്രവേശിച്ച പോലീസുകാരെ മദ്യപസംഘം പൂട്ടിയിട്ട് മ‍ർദിക്കുകയായിരുന്നു. എസ്ഐക്ക് സാരമായ പരിക്കേറ്റു. ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138807/in-kannur-policemen-including-si-were-locked-up-and-beaten-up-by-drunkards-3-people-in-custody)