---
title: "#death  |  ചമ്പാട് ചാടാല പുഴയിൽ 13 കാരൻ വീണു മരിച്ചു ; ഏക മകൻ്റെ വേർപാടിൽ വിറങ്ങലിച്ച് ചുണ്ടങ്ങാപ്പൊയിലിലെ  ഹുസൈനും, സീനത്തും"
english_title: "A 13-year-old man fell and died in the Koorara Chatala River Hussain and Zeenat are devastated by the loss of their only son"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138698/a-13-year-old-man-fell-and-died-in-the-koorara-chatala-river-hussain-and-zeenat-are-devastated-by-the-loss-of-their-only-son"
published_at: "2023-08-13T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8df6c0a763_Untitled-8_copy.jpg"
keywords: []
---

# #death  |  ചമ്പാട് ചാടാല പുഴയിൽ 13 കാരൻ വീണു മരിച്ചു ; ഏക മകൻ്റെ വേർപാടിൽ വിറങ്ങലിച്ച് ചുണ്ടങ്ങാപ്പൊയിലിലെ  ഹുസൈനും, സീനത്തും

> **Lead Summary:** **പാനൂർ : **കൂരാറ കവുങ്ങും വെള്ളി ചാടാല പുഴ പാലത്തിനു സമീപത്ത് പുഴയിലേക്ക് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കണ്ടറി സ്ക്കൂൾ എട്ടാം തരം വിദ്യാർത്ഥി ചന്ദ്രോത്ത് താഹയാണ് മരിച്ചത്.

## Article Content

**പാനൂർ : **കൂരാറ കവുങ്ങും വെള്ളി ചാടാല പുഴ പാലത്തിനു സമീപത്ത് പുഴയിലേക്ക് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കണ്ടറി സ്ക്കൂൾ എട്ടാം തരം വിദ്യാർത്ഥി ചന്ദ്രോത്ത് താഹയാണ് മരിച്ചത്.

വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കളിക്കാനായി വന്നതായിരുന്നു താഹയും, കൂട്ടുകാരനും. ഇതിനിടയിൽ ആഴമുള്ള ഭാഗത്ത് കാൽ കഴുകാനായി പോയപ്പോൾ വഴുതി വീഴുകയായിരുന്നത്രെ.

കൂടെയുണ്ടായിരുന്ന കുട്ടി സമീപത്തെ വീട്ടിൽ അറിയിച്ചതോടെ നാട്ടുകാർ പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ വിവരമറിയിച്ചതിനെ തുടർന്ന് പാനൂരിൽ നിന്നും ഫയർഫോഴ്സുമെത്തി.

തിരച്ചിൽ നടത്തുന്നതിനിടെ കുട്ടിയെ കിട്ടുകയും ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ചന്ത്രോത്തെ ഹുസൈൻ - സീനത്ത് ദമ്പതികളുടെ ഏക മകനാണ് താഹ.**
**

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138698/a-13-year-old-man-fell-and-died-in-the-koorara-chatala-river-hussain-and-zeenat-are-devastated-by-the-loss-of-their-only-son)