---
title: "# KPHashim  |  സ്നേഹ മോഹനം പുരസ്കാരം പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  കെ.പി ഹാഷിമിന്"
english_title: "Sneha Mohanam Award to Panur Block Congress President KP Hashim"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138668/sneha-mohanam-award-to-panur-block-congress-president-kp-hashim"
published_at: "2023-08-13T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8c274e277a_Untitled-5_copy.jpg"
keywords: []
---

# # KPHashim  |  സ്നേഹ മോഹനം പുരസ്കാരം പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  കെ.പി ഹാഷിമിന്

> **Lead Summary:** **പൊയിലൂർ: **പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റായിരുന്ന എൻ പി മോഹനൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ സ്നേഹ മോഹനം പുരസ്കാരത്തിന് പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ പി ഹാഷിം അർഹനായി.

## Article Content

**പൊയിലൂർ: **പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റായിരുന്ന എൻ പി മോഹനൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ സ്നേഹ മോഹനം പുരസ്കാരത്തിന് പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ പി ഹാഷിം അർഹനായി.

പൊതുപ്രവർത്തന രംഗത്തെ അംഗീകാരത്തിന് സ്നേഹ മോഹനം ട്രസ്റ്റാണ് പുരസ്കാരം ഏർപെടുത്തിയത്. ആർ എസ് എസ് പ്രവർത്തകരുടെ അക്രമത്തിന് ഇരയായിട്ടും, കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചേറ്റി പ്രവർത്തിച്ചതിനാണ് പുരസ്ക്കാരം.

എഴുന്നേൽക്കാനാവാതെ ചികിത്സയിൽ കഴിയുമ്പോഴും കോൺഗ്രസിൻ്റെ സമരപരിപാടികളിൽ ആംബുലൻസിൽ ഹാഷിം പങ്കെടുക്കുമായിരുന്നു. ഈ സാന്നിധ്യം പ്രവർത്തകർക്കും, നേതാക്കൾക്കും നൽകിയ ആവേശവും ചെറുതായിരുന്നില്ല. കോൺഗ്രസ്സിനോടുള്ള സ്നേഹം പ്രവൃത്തിയിലും പ്രാവർത്തികമാക്കുന്ന നേതാവ് എന്ന നിലയിലാണ് കെ.പി ഹാഷിമിന് പുരസ്ക്കാരം നൽകുന്നതും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138668/sneha-mohanam-award-to-panur-block-congress-president-kp-hashim)