---
title: "#VTBalram   |   കേന്ദ്ര സർക്കാർ മതനിരപേക്ഷതയെ അട്ടിമറിക്കുകയാണെന്ന് വി.ടി.ബൽറാം ; തൂവ്വക്കുന്നിൽ സ്മൃതി മോഹനം നടത്തി"
english_title: "VT Balram says that the central government is subverting secularism Smriti Mohanam was performed at Tuuvvakun"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138662/vt-balram-says-that-the-central-government-is-subverting-secularism-smriti-mohanam-was-performed-at-tuuvvakun"
published_at: "2023-08-13T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8bea16a212_Untitled-3_copy.jpg"
keywords: []
---

# #VTBalram   |   കേന്ദ്ര സർക്കാർ മതനിരപേക്ഷതയെ അട്ടിമറിക്കുകയാണെന്ന് വി.ടി.ബൽറാം ; തൂവ്വക്കുന്നിൽ സ്മൃതി മോഹനം നടത്തി

> **Lead Summary:** ** പൊയിലൂർ: **ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ തെരെഞ്ഞെടുപ്പ് വർഷം തന്നെ മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനങ്ങൾ നിഷ്കളങ്കമായി നോക്കി നിൽക്കാൻ കഴിയില്ലെന്ന് കെ.പി.സി സി ഉപാധ്യക്ഷൻ വി ടി ബൽറാം പറഞ്ഞു.

## Article Content

** പൊയിലൂർ: **ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ തെരെഞ്ഞെടുപ്പ് വർഷം തന്നെ മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനങ്ങൾ നിഷ്കളങ്കമായി നോക്കി നിൽക്കാൻ കഴിയില്ലെന്ന് കെ.പി.സി സി ഉപാധ്യക്ഷൻ വി ടി ബൽറാം പറഞ്ഞു.

ഈ നീക്കം ഇന്ത്യൻ ജനാധിപത്യത്തെയും, മതേത്വരത്വത്തെയും അട്ടിമറിക്കാനുള്ള നീഗുഢ താന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിസന്റായിരുന്ന എൻ പി മോഹനന്റെ രണ്ടാം ചരമവാർഷികം സ്മൃതി മോഹനം തൂവ്വക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊയിലൂർ മണ്ഡലം പ്രസിഡന്റ് വി. വിപിൻ അധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ ,കെ.പി സാജു , സി.വി എ ജലീൽ, പി.കൃഷ്ണൻ , കെ.സി ബിന്ദു, കെ പി അഹമദ്, വള്ളിൽ നാരായണൻ , കെ.കെ ദിനേശൻ ,എം.കെ രാജൻ, കെ.കെ ഭാസ്ക്കരൻ , ടി. സായന്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138662/vt-balram-says-that-the-central-government-is-subverting-secularism-smriti-mohanam-was-performed-at-tuuvvakun)