---
title: "#raid     | പെരിങ്ങത്തൂരിൽ കടയിൽ റെയ്ഡ് ; വ്യാജ ദിനേശ് ബീഡി പിടികൂടി"
english_title: "Shop raided in PeringathurFake Dinesh Beedi caught"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138658/shop-raided-in-peringathurfake-dinesh-beedi-caught"
published_at: "2023-08-13T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8bb3f3ba3a_Untitled-1_copy.jpg"
keywords: []
---

# #raid     | പെരിങ്ങത്തൂരിൽ കടയിൽ റെയ്ഡ് ; വ്യാജ ദിനേശ് ബീഡി പിടികൂടി

> **Lead Summary:** **പാനൂർ : ** പെരിങ്ങത്തൂരിൽ ത്രിവേണി സ്റ്റോറിൽനിന്ന് വ്യാജ ദിനേശ് ബീഡി പിടിച്ചു. ദിനേശ് ബീഡി മാർക്കറ്റിങ് ടീം ചൊക്ലി പോലീസി ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണിത്. 20 പായ്ക്കറ്റ് ബീഡിയാണ് പിടിച്ചത്.

## Article Content

**പാനൂർ : ** പെരിങ്ങത്തൂരിൽ ത്രിവേണി സ്റ്റോറിൽനിന്ന് വ്യാജ ദിനേശ് ബീഡി പിടിച്ചു. ദിനേശ് ബീഡി മാർക്കറ്റിങ് ടീം ചൊക്ലി പോലീസി ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണിത്. 20 പായ്ക്കറ്റ് ബീഡിയാണ് പിടിച്ചത്.

കേന്ദ്ര സംഘം ഡയറക്ടർ കെ. ബാലൻ, മാർക്കറ്റിങ് മാനേജർ എം. സന്തോഷ്കുമാർ, മാർക്കറ്റിങ് എക്സി ക്യൂട്ടീവ് കെ.സി. സജിൽ, ഫോർമാൻ വി.കെ. അബ്ദു ള്ള എന്നിവരടങ്ങിയ സംഘമാണ് പോലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി യത്. കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽനിന്ന് നേരത്തെ വ്യാജ ദിനേശ് ബീഡി പിടിച്ചെടുത്തിരുന്നു.

വ്യാജ ബീഡി ' വിൽപ്പന വഴി സർക്കാറിന് നികുതി നഷ്ടവും ബീഡി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടവുമാണുണ്ടാകുന്നതെന്ന് ദിനേശ് ബീഡി ചെയർമാൻ എം.കെ ദിനേശ് ബാബുവും, സെക്രട്ടറി എംഎം കിഷോർ കുമാറും അറിയിച്ചു. ദിനേശിൻ്റെ സ്ക്വാഡ് പ്രവർത്തനം വരും ദിവസങ്ങളിലും തുടരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138658/shop-raided-in-peringathurfake-dinesh-beedi-caught)