---
title: "#pookom    പൊട്ടിപൊളിഞ്ഞ പൂക്കോം ടൗണിന്  ഒടുവിൽ ഇൻറർലോക്കിലൂടെ  ശാപമോക്ഷം.."
english_title: "The #broken #Pookom #town is #finally freed from the #curse# through #interlocking.."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138488/the-broken-pookom-town-is-finally-freed-from-the-curse-through-interlocking"
published_at: "2023-08-12T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7a8903b522_Untitled-3_copy.jpg"
keywords: []
---

# #pookom    പൊട്ടിപൊളിഞ്ഞ പൂക്കോം ടൗണിന്  ഒടുവിൽ ഇൻറർലോക്കിലൂടെ  ശാപമോക്ഷം..

> **Lead Summary:** **പാനൂർ : ** സംസ്ഥാന പാതയിൽ പാനൂരിനടുത്ത് തകർന്ന് തരിപ്പണമായ താഴെപൂക്കോം ടൗൺ ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കി. കാലവർഷം ആരംഭിച്ചതിനുശേഷം കുഴികൾ വ്യാപകമാകുകയും, കാൽനടയാത്ര പോലും ദുസ്സഹമാകുകയും ചെയ്തിരുന്നു.

## Article Content

**പാനൂർ : ** സംസ്ഥാന പാതയിൽ പാനൂരിനടുത്ത് തകർന്ന് തരിപ്പണമായ താഴെപൂക്കോം ടൗൺ ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കി. കാലവർഷം ആരംഭിച്ചതിനുശേഷം കുഴികൾ വ്യാപകമാകുകയും, കാൽനടയാത്ര പോലും ദുസ്സഹമാകുകയും ചെയ്തിരുന്നു.

ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹനങ്ങളും കുഴിയിലിറങ്ങി അപകടത്തിൽപ്പെടുന്നത് നേരത്തെ പതിവായിരുന്നു. കാറുകളും ഓട്ടോറിക്ഷകളും കുഴി ഒഴിവാക്കി സഞ്ചരിക്കുന്നത് അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതോടൊപ്പം തന്നെ ടൗൺ ഗതാഗത കുരുക്കിലമരുകയും ചെയ്തിരുന്നു. ഈയൊരവസ്ഥക്കാണ് ഇപ്പോൾ മാറ്റം വന്നത്.

നാലു ദിവസം റോഡ് പൂർണ്ണമായും അടച്ചാണ് അറ്റകുറ്റപണി നടത്തിയത്. മൂന്ന് ദിവസം കൊണ്ട് തന്നെ 60 മീറ്റർ റോഡ് ഇൻ്റർലോക്ക് പൂർത്തിയാക്കി. ഇതോടെ വാഹനങ്ങൾ സുഖമമായി സഞ്ചരിക്കാനാവുന്നുണ്ട്. ഏറ്റവും തിരക്കേറിയ പൂക്കോം മത്സ്യ മാർക്കറ്റ് ഇവിടെയാണെന്ന തിന്നാൻ നൂറ് കണക്കിന് വാഹനങ്ങളും, യാത്രക്കാരുമാണ് ഇവിടേക്ക് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138488/the-broken-pookom-town-is-finally-freed-from-the-curse-through-interlocking)