---
title: "#kadavathur |  കടവത്തൂർക്കാർ ഞെട്ടിച്ചു;   കടൽ കടന്നെത്തിയ 'പൊന്ന് ' ! ഇത് കസ്റ്റംസ് പിടിക്കുമോ ?"
english_title: "The people of Kadavathur were shocked that crossed the sea!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138426/the-people-of-kadavathur-were-shocked-that-crossed-the-sea"
published_at: "2023-08-12T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d75e7a3e27a_98172c5d-0e07-4676-bb16-c904a0d8b24f.jpg"
keywords: []
---

# #kadavathur |  കടവത്തൂർക്കാർ ഞെട്ടിച്ചു;   കടൽ കടന്നെത്തിയ 'പൊന്ന് ' ! ഇത് കസ്റ്റംസ് പിടിക്കുമോ ?

> **Lead Summary:** **പാനൂർ : ** കടവത്തൂരിലെ പ്രവാസികളായ ഇസ്മായിലും അൻസാറും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂർ എയർപ്പോർട്ടിൽ വിമാനമിറങ്ങിയ ഇവരുടെ വൈറൽ കഥ ഇങ്ങനെ. ഈ പൊന്ന് കസ്റ്റംസ് പിടിക്കും. ഇന്നലെ പിടിച്ചില്ല കാരണം എന്താണെന്ന് അറിയോ?....

## Article Content

**പാനൂർ : ** കടവത്തൂരിലെ പ്രവാസികളായ ഇസ്മായിലും അൻസാറും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂർ എയർപ്പോർട്ടിൽ വിമാനമിറങ്ങിയ ഇവരുടെ വൈറൽ കഥ ഇങ്ങനെ. ഈ പൊന്ന് കസ്റ്റംസ് പിടിക്കും. ഇന്നലെ പിടിച്ചില്ല കാരണം എന്താണെന്ന് അറിയോ?....

ഇത് സ്വർണമല്ല തക്കാളിയാണ്. ദുബായിൽ നിന്ന് ഒരു പ്രവാസി നാട്ടിലേക്ക് വരുന്നു എന്ന് പറയുമ്പോൾ നാട്ടിലുള്ളവർ മിഠായിപ്പൊതികളും ഹരം കൊള്ളിക്കുന്ന സുഗന്ധപൂരിതമായ അത്തറുകളും കളിപ്പാട്ടങ്ങളും ഒക്കെ അടങ്ങിയ വലിയ പെട്ടികളാണ് പ്രതീക്ഷിച്ചിരിക്കുക. വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തുന്ന ഏതൊരു പ്രവാസിയും തന്റെ കുടുംബത്തെയും കൂട്ടുകാരെയും നാട്ടുകാരെയും സന്തോഷിപ്പിക്കുന്നതിനായി സാധന വസ്തുക്കളും വാങ്ങിവരുന്ന ഒരു കാലമുണ്ടായിരുന്നു.

ഇപ്പോഴും ആ രീതി പിന്തുടരുന്നവരുണ്ട് എന്നാൽ ഇന്ന് മിഠായി പൊതികളും അത്തറുകളും ഒന്നും നാട്ടിലുള്ളവരെ തൃപ്തിപ്പെടുത്തുവാൻ സാധിക്കുകയില്ല എന്ന വാസ്തവം മനസ്സിലാക്കിക്കൊണ്ട് നാടോടുമ്പോൾ നടുവേ ഓടണം എന്ന് പോളിസിയുമായി മണലാരണ്യത്തിൽ നിന്ന് പറന്നിറങ്ങിയ ഒരു യുവാവിന്റെ കഥ കേൾക്കാം. പൊന്നിന്റെ വില വർധിക്കും പോലെ നമ്മുടെ നാട്ടിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ഇനമാണ് തക്കാളി.

പൊന്നും വില എന്ന് കേൾക്കുമ്പോൾ സ്വർണത്തേക്കാൾ മുന്നേ ഇപ്പോൾ മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ഒന്നായി തക്കാളി മാറിക്കഴിഞ്ഞു. തീൻമേശയിൽ കൊണ്ടുപോയിക്കപ്പെടുന്ന വിഭാഗങ്ങളിൽ ഒളിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് തക്കാളി. കടൽ കടൽ എത്തിയ തക്കാളിയാണ് ഇന്നത്തെ താരം ഷാർജയിൽ നിന്നെത്തിയ പ്രവാസി സുഹൃത്തുക്കളാണ് രണ്ടു ദർഹം കൊടുത്ത രണ്ട് കിലോ തക്കാളിയുമായി കണ്ണൂർ വിമാനത്താവളത്തിൽ പന്നിറങ്ങിയത്.

രണ്ടു ദർഹം എന്ന് പറഞ്ഞാൽ 45 രൂപയാണ് വില 45 രൂപയ്ക്ക് തക്കാളി കിട്ടിയിരുന്ന മാർക്കറ്റുകൾ ഒരുകാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. എന്നാൽ ഇന്നത് ചരിത്രം മാത്രം. കടവത്തൂരിലെ ഇസ്മായിലും അൻസാറും ആണ് നാട്ടിലേക്ക് വരുമ്പോൾ തക്കാളിയും ആയിട്ട് എത്തിയത്.

ചോക്ലേറ്റ് ഒക്കെ നാട്ടിൽ നിന്ന് വാങ്ങാം. എന്നാൽ അനുദിനം വർദ്ധിക്കുന്ന തക്കാളി വാങ്ങുന്നത് അല്പം പ്രയാസം തന്നെയാണെന്ന് ഇവർ പറയുന്നു. ഇവരും നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ പ്രതിനിധികളാണ് ഇങ്ങനെ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. തക്കാളി വിലയെ പിടിച്ചു കെട്ടിയില്ലെങ്കിൽ എങ്ങനെയാണ് സാധാരണക്കാരായ ജനങ്ങൾക്ക് സംതൃപ്തിയോടെ ആഹാരം കഴിക്കാൻ ആവുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138426/the-people-of-kadavathur-were-shocked-that-crossed-the-sea)