---
title: "#Information  |  ഒടുവിൽ മറുനാടൻ തൊഴിലാളികളുടെ കണക്കെടുക്കാൻ പൊലീസ് ; ഓരോ സ്റ്റേഷനിലും ദിവസം 30 പേരുടെ വിവരമെടുക്കണം"
english_title: "#Finally, the #police to #account for# foreign workers #Information of 30 #people should be# taken in each #station per# day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138383/finally-the-police-to-account-for-foreign-workers-information-of-30-people-should-be-taken-in-each-station-per-day"
published_at: "2023-08-12T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d73355cd8d0_Untitled-1_copy.jpg"
keywords: []
---

# #Information  |  ഒടുവിൽ മറുനാടൻ തൊഴിലാളികളുടെ കണക്കെടുക്കാൻ പൊലീസ് ; ഓരോ സ്റ്റേഷനിലും ദിവസം 30 പേരുടെ വിവരമെടുക്കണം

> **Lead Summary:** ** കണ്ണൂർ :** മറുനാടൻ തൊഴിലാളികളു ടെ കൃത്യമായ കണക്ക് സർക്കാരിനോ പോലീസിനോ ഇല്ല. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ദിനംപ്രതി ശരാശരി 30 പേരുടെ കണക്കെങ്കിലും എടുക്കണമെ ന്നാണ് നിർദേശം.

## Article Content

** കണ്ണൂർ :** മറുനാടൻ തൊഴിലാളികളു ടെ കൃത്യമായ കണക്ക് സർക്കാരിനോ പോലീസിനോ ഇല്ല. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ദിനംപ്രതി ശരാശരി 30 പേരുടെ കണക്കെങ്കിലും എടുക്കണമെ ന്നാണ് നിർദേശം.

ക്ഷേമപദ്ധതികൾ ഉറപ്പാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ള വരെ അകറ്റിനിർത്താനും വാർഡ്തല വിവര ശേഖരണമാണ് നടത്തേണ്ടത്. പ്രത്യേക ഫോം നൽകിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

പലയിടങ്ങളിലും വിവരശേഖര ണത്തിന് തൊഴിലാളികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പ് പോലുള്ള പരിപാടികൾ സംഘടിപ്പിച്ച് തൊഴിലാളികളെ കൂട്ടമായി എത്തിച്ച് വിവരശേഖരണം നടത്തുകയാണ് ചെയ്യുന്നത്.

വിവരങ്ങൾ ശേഖ രിച്ച് ഡിജിറ്റൈസ് ചെയ്ത് തിരിച്ചറിയൽരേഖ നൽകാനാണ് ശ്രമം. തൊഴിൽവകുപ്പും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. തൊഴിലാളിക ളുടെ താമസസ്ഥലം, ജോലിചെയ്യുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് വിവരശേഖരണം നടത്തുന്നത്. കരാറുകാരും ജോലിയെടുപ്പിക്കുന്നവരും തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പ്രത്യേകമായി നിരീക്ഷിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138383/finally-the-police-to-account-for-foreign-workers-information-of-30-people-should-be-taken-in-each-station-per-day)