---
title: "# VShivankutty  |   കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. "
english_title: "#Education# Minister #V. Shivankutty said that the #textbooks #containing the parts #omitted by the #Center will reach #schools after# Onam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138376/education-minister-v-shivankutty-said-that-the-textbooks-containing-the-parts-omitted-by-the-center-will-reach-schools-after-onam"
published_at: "2023-08-12T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d72c7ff0980_Untitled-5_copy.jpg"
keywords: []
---

# # VShivankutty  |   കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 

> **Lead Summary:** **കണ്ണൂർ : **കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

## Article Content

**കണ്ണൂർ : **കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ സ്‌കൂളിലെത്തും. പരീക്ഷക്ക് ഈ ഭാഗങ്ങളിൽ നിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന പ്രചാരണത്തിൽ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138376/education-minister-v-shivankutty-said-that-the-textbooks-containing-the-parts-omitted-by-the-center-will-reach-schools-after-onam)