---
title: "നാദാപുരത്ത് മകനോടോടൊപ്പം  സഞ്ചരിച്ച ഉമ്മക്ക്  ബുള്ളറ്റിൻ്റെ ടയറിൽ  ഷാൽ കുരുങ്ങി വീണ് പരിക്ക്"
english_title: "A mother who was traveling with her son in Nadapuram was injured when her shawl got entangled in the tire of the Bullet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138355/a-mother-who-was-traveling-with-her-son-in-nadapuram-was-injured-when-her-shawl-got-entangled-in-the-tire-of-the-bullet"
published_at: "2023-08-12T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d71a2fe5e2e_download_(1).jpg"
keywords: []
---

# നാദാപുരത്ത് മകനോടോടൊപ്പം  സഞ്ചരിച്ച ഉമ്മക്ക്  ബുള്ളറ്റിൻ്റെ ടയറിൽ  ഷാൽ കുരുങ്ങി വീണ് പരിക്ക്

> **Lead Summary:** ** നാദാപുരം :** നാദാപുരത്ത് മകനോടോടൊപ്പം സഞ്ചരിച്ച ഉമ്മക്ക് ബുള്ളറ്റിൻ്റെ ടയറിൽ ഷാൽ കുരുങ്ങി വീണ് പരിക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ഓർക്കുക.

## Article Content

** നാദാപുരം :** നാദാപുരത്ത് മകനോടോടൊപ്പം സഞ്ചരിച്ച ഉമ്മക്ക് ബുള്ളറ്റിൻ്റെ ടയറിൽ ഷാൽ കുരുങ്ങി വീണ് പരിക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ഓർക്കുക.

വസ്ത്രം ചക്രത്തിനും ചങ്ങലയ്ക്കും ഇടയിൽ കുരുങ്ങി ഉണ്ടാകുന്ന ദുരന്തങ്ങൾ ആവർത്തിക്കുന്നു. നാദാപുരം കുന്നുമ്മൽ ലീഗ് ഓഫീസ് പരിസരത്ത് അപകടം . സ്ത്രീക്ക് സാരമായ പരിക്ക്.

മകനോടോടൊപ്പം ബുള്ളറ്റിൽ സഞ്ചരിച്ച ഉമ്മ ഷാൽ ടയറിൽ കുരുങ്ങി വീണു. രാവിലെയാണ് അപകടം. ബുള്ളറ്റിന്റെ ചക്രത്തിനിടയിൽ ഷാൾ കുരുങ്ങിയാണ് ഉമ്മ റോഡിലേക്ക് തെറിച്ച് വീണത്.

തലയ്ക്ക് പരിക്കേറ്റ ഇവരെ നാട്ടുകാർ കക്കട്ടിലെ കരുണാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിസ നൽകി. തുടർന്ന് ആംബുലൻസിൽ വിദഗ്ദ ചികിസയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. നിട്ടൂർ വട്ടകണ്ടിപ്പാറ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138355/a-mother-who-was-traveling-with-her-son-in-nadapuram-was-injured-when-her-shawl-got-entangled-in-the-tire-of-the-bullet)