---
title: "പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കൂത്ത്പറമ്പ് സ്വദേശിക്കെതിരെ കേസ്"
english_title: "A case against a native of Koothparamp for obstructing the official duties of the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138282/a-case-against-a-native-of-koothparamp-for-obstructing-the-official-duties-of-the-police"
published_at: "2023-08-11T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d663f9c0b92_Untitled-2_copy.jpg"
keywords: []
---

# പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കൂത്ത്പറമ്പ് സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **കൂത്ത്പറമ്പ്: ** കൂത്തുപറമ്പിൽ വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസ്. കൂത്തുപറമ്പ് എസ്.ഐ ശ്രീഹരിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കൂത്തുപറമ്പ് സ്വദേശി ആസിഫ് തയ്യിലിന് എതിരെയാണ് കേസ്.

## Article Content

**കൂത്ത്പറമ്പ്: ** കൂത്തുപറമ്പിൽ വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസ്. കൂത്തുപറമ്പ് എസ്.ഐ ശ്രീഹരിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കൂത്തുപറമ്പ് സ്വദേശി ആസിഫ് തയ്യിലിന് എതിരെയാണ് കേസ്.

ഉച്ച ക്കാണ് കേസിനാസ്പദമായ സംഭവം. എസ്.ഐയും സംഘവും മൂര്യാട് എം.ഇ.എസ് കോളേജിന് സമീപം വാഹന പരിശോധന നടത്തവെ അതുവഴി വന്ന ആസിഫിന്റെ കെ.എൽ 58 എ.ഡി 3632 ബൈക്ക് കൈനീട്ടി നിർത്തിച്ചു. വാഹന പരിശോധന നടത്തവെ ഇയാൾ ബഹളം വെക്കുകയും എസ്.ഐയെ ചീത്തവിളിക്കുകയും മറ്റ് വാഹനങ്ങൾ പരിശോധിക്കുന്നത് തടയുകയും ചെയ്തതിനാണ് കേസ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138282/a-case-against-a-native-of-koothparamp-for-obstructing-the-official-duties-of-the-police)