---
title: " #kuthuparamba |   കൂത്ത്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറിയ യുവതി  വീട്ടുടമയെ  മർദ്ദിച്ചു ; വടക്കുമ്പാട്ടെ റസീനക്കെതിരെ പരാതി"
english_title: "A# young #woman #broke into a #house in #Koothparam and# beat up the house #owner #Complaint against #Racina in the #North"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138187/a-young-woman-broke-into-a-house-in-koothparam-and-beat-up-the-house-owner-complaint-against-racina-in-the-north"
published_at: "2023-08-11T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5ffde93cda_Untitled-2_copy.jpg"
keywords: []
---

#  #kuthuparamba |   കൂത്ത്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറിയ യുവതി  വീട്ടുടമയെ  മർദ്ദിച്ചു ; വടക്കുമ്പാട്ടെ റസീനക്കെതിരെ പരാതി

> **Lead Summary:** **കൂത്തുപറമ്പ്:** കൂത്തുപറമ്പ് രാത്രി വീട്ടിൽ അതിക്രമിച്ചുകയറി ഫർണ്ണിച്ചർ തകർക്കുന്നതിനിടെ തടയാൻ ശ്രമിച്ച വീട്ടുടമയ്ക്ക് യുവതിയുടെ മർദനമേറ്റു. ആമ്പിലാട്ട് രാജാസിലെ നടുക്കണ്ടി ഹൗസിൽ രാംദാസിനാണ് മർദനമേറ്റത്.

## Article Content

**കൂത്തുപറമ്പ്:** കൂത്തുപറമ്പ് രാത്രി വീട്ടിൽ അതിക്രമിച്ചുകയറി ഫർണ്ണിച്ചർ തകർക്കുന്നതിനിടെ തടയാൻ ശ്രമിച്ച വീട്ടുടമയ്ക്ക് യുവതിയുടെ മർദനമേറ്റു. ആമ്പിലാട്ട് രാജാസിലെ നടുക്കണ്ടി ഹൗസിൽ രാംദാസിനാണ് മർദനമേറ്റത്.

ഇയാളെ കൂത്തുപറമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണി യോടെ വടക്കുമ്പാട് സ്വദേശിനിയായ റസീന(29)യാണ് ആക്രമിച്ചത്. രാംദാസിന്റെ മകൻ സൗരാഗിനെ രാത്രി ഫോണിൽ വിളിച്ചപ്പോൾ കിട്ടാഞ്ഞതിനാൽ അന്വേഷിച്ചെത്തിയതായിരുന്നു റസീന.

സിറ്റൗട്ടിലെ ഫർണ്ണിച്ചർ അടിച്ചുതകർക്കുകയും, മുറ്റത്തെ കാറിന്റെ നമ്പർ പ്ലേറ്റ് പിടിച്ചു പറിക്കുകയും ചെയ്തപ്പോൾ തടയാൻ ശ്രമിച്ചതിനാണ് രാംദാസിനെ ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138187/a-young-woman-broke-into-a-house-in-koothparam-and-beat-up-the-house-owner-complaint-against-racina-in-the-north)