---
title: "#LDF | മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത്  നടന്ന ഉപതിരഞ്ഞെടുപ്പിൽ കഷ്ടിച്ച് ജയിച്ച് എൽ ഡി എഫ്"
english_title: "The #LDF #narrowly won the #by-elections held in #Dharmadam, the #constituency of the #Chief Minister"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138119/the-ldf-narrowly-won-the-by-elections-held-in-dharmadam-the-constituency-of-the-chief-minister"
published_at: "2023-08-11T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5cefc02be0_Untitled-1_copy.jpg"
keywords: []
---

# #LDF | മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത്  നടന്ന ഉപതിരഞ്ഞെടുപ്പിൽ കഷ്ടിച്ച് ജയിച്ച് എൽ ഡി എഫ്

> **Lead Summary:** **തലശ്ശേരി : ** ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവിൽ കഷ്ടിച്ച് ജയിച്ച് എൽഡിഎഫ്. 9 വോട്ടുകൾക്കാണ് എൽഡിഎഫിലെ ഗീതമ്മ ജയിച്ചത്. ഗീതമ്മക്ക് 557 വോട്ടും, യു ഡി എഫിലെ എം.സുരേഷിന് 548 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ എൽ ഡി എഫിലെ കെ കെ ശശീന്ദ്രനായിരുന്നു വാർഡ് പ്രതിനിധി.

## Article Content

**തലശ്ശേരി : ** ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവിൽ കഷ്ടിച്ച് ജയിച്ച് എൽഡിഎഫ്. 9 വോട്ടുകൾക്കാണ് എൽഡിഎഫിലെ ഗീതമ്മ ജയിച്ചത്. ഗീതമ്മക്ക് 557 വോട്ടും, യു ഡി എഫിലെ എം.സുരേഷിന് 548 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ എൽ ഡി എഫിലെ കെ കെ ശശീന്ദ്രനായിരുന്നു വാർഡ് പ്രതിനിധി.

ഇദ്ദേഹം മരണപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ ഇരുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എൽ ഡി എഫ് സ്ഥാനാർത്ഥി 582 വോട്ടു നേടിയപ്പോൾ, 375 വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ.ചന്ദ്രൻ നേടിയത്.

ഗീതമ്മ സി പി എം ലോക്കൽ കമ്മിറ്റി അംഗവും, ധർമ്മടം പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138119/the-ldf-narrowly-won-the-by-elections-held-in-dharmadam-the-constituency-of-the-chief-minister)