---
title: "  # cannabisplants  |  കണ്ണൂരിൽ കഞ്ചാവ് ചെടികൾ  കണ്ടെത്തുന്നത് തുടർക്കഥയാകുന്നു."
english_title: "#Finding #cannabis plants in #Kannur is the #sequel."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138105/finding-cannabis-plants-in-kannur-is-the-sequel"
published_at: "2023-08-11T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5c589e569a_Untitled-2_copy.jpg"
keywords: []
---

#   # cannabisplants  |  കണ്ണൂരിൽ കഞ്ചാവ് ചെടികൾ  കണ്ടെത്തുന്നത് തുടർക്കഥയാകുന്നു.

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സിറ്റി മൈതാനപ്പള്ളിക്കടുത്ത് റോഡരികിൽ മതിലിനോട് ചേർന്ന് കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ സി.കെ ബിജുവിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണൂർ സിറ്റി മൈതാനപ്പള്ളിക്കടുത്ത് റോഡരികിൽ മതിലിനോട് ചേർന്ന് കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ സി.കെ ബിജുവിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്.

ഇന്നലെയായിരുന്നു സംഭവം. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.കെ ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എച്ച് റിഷാദ്, എൻ. രജിത്ത് മാർ, എം. സജിത്ത്, ഗണേഷ് ബാബു, പി. നിഖിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138105/finding-cannabis-plants-in-kannur-is-the-sequel)