---
title: "#panoor| പാനൂരിൽ നിന്നും കാണാതായ യുവതിയെ പൊലീസ്  കോഴിക്കോട് കണ്ടെത്തി"
english_title: "The #police found the# missing woman from #Panoor in #Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138018/the-police-found-the-missing-woman-from-panur-in-kozhikode"
published_at: "2023-08-10T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d50712754a5_Untitled-3_copy.jpg"
keywords: []
---

# #panoor| പാനൂരിൽ നിന്നും കാണാതായ യുവതിയെ പൊലീസ്  കോഴിക്കോട് കണ്ടെത്തി

> **Lead Summary:** **പാനൂർ :** പാനൂരിനടുത്ത് പൊയിലൂരിൽ നിന്നും കാണാതായ യുവതിയെ കൊളവല്ലൂർ പൊലീസ് കോഴിക്കോട് കണ്ടെത്തി. വടക്കെ പൊയിലൂരിലെ പള്ളിച്ചാൽ അനിൽകുമാറിൻ്റെ മകൾ അശ്വതി യെയാണ് രണ്ട് ദിവസം മുമ്പ് കാണാതായത്.

## Article Content

**പാനൂർ :** പാനൂരിനടുത്ത് പൊയിലൂരിൽ നിന്നും കാണാതായ യുവതിയെ കൊളവല്ലൂർ പൊലീസ് കോഴിക്കോട് കണ്ടെത്തി. വടക്കെ പൊയിലൂരിലെ പള്ളിച്ചാൽ അനിൽകുമാറിൻ്റെ മകൾ അശ്വതി യെയാണ് രണ്ട് ദിവസം മുമ്പ് കാണാതായത്.

തുടർന്ന് കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ അശ്വതി നാദാപുരത്തും, പിന്നീട് കോഴിക്കോട്ടും എത്തിയതായി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് കണ്ടെത്തിയത്.

ജോലി ആവശ്യാർത്ഥമാണ് യുവതി കോഴിക്കോട്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138018/the-police-found-the-missing-woman-from-panur-in-kozhikode)