---
title: "#mahipalam  | മാഹിപ്പാലത്തിൻ്റെ ശോചനീയാവസ്ഥ ; 14 ന് ടൗണിൽ സി.ഐ.ടി.യു  പ്രതിഷേധ പ്രകടനവും ധർണ്ണയും "
english_title: "#Protest #demonstration and #dharna in# Mahipalam #town"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137961/protest-demonstration-and-dharna-in-mahipalam-town"
published_at: "2023-08-10T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4c1aa781f0_Untitled-1_copy.jpg"
keywords: []
---

# #mahipalam  | മാഹിപ്പാലത്തിൻ്റെ ശോചനീയാവസ്ഥ ; 14 ന് ടൗണിൽ സി.ഐ.ടി.യു  പ്രതിഷേധ പ്രകടനവും ധർണ്ണയും 

> **Lead Summary:** **മാഹി: **പൊട്ടിപൊളിഞ്ഞ മാഹി പാലം അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കുക, പാലത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക , ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയമിക്കുക,

## Article Content

**മാഹി: **പൊട്ടിപൊളിഞ്ഞ മാഹി പാലം അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കുക, പാലത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക , ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയമിക്കുക,

കാൽനടയാത്രക്കാർക്ക് ഭയം കൂടാതെ റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈൻ വരയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓട്ടോ ടാക്സി മോട്ടോർ ഫെഡറേഷൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ആഗസ്ത് 14 ന് കാലത്ത് 10.30 ന് മാഹിപ്പാലം ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137961/protest-demonstration-and-dharna-in-mahipalam-town)