---
title: "#thalassery  മറ്റൊരാളുമായി വിവാഹമുറപ്പിച്ചതിനെ ചൊല്ലി  തലശേരി റെയിൽവെ സ്റ്റേഷനിൽ തമ്മിൽ തല്ലി കാമുകനും, കാമുകിയും ; ഇരുവർക്കുമെതിരെ കേസ്"
english_title: "#Boyfriend and #girlfriend #fight each other at #Thalassery# railway #station over #getting #married to #someone else# Case against both"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137926/boyfriend-and-girlfriend-fight-each-other-at-thalassery-railway-station-over-getting-married-to-someone-else-case-against-both"
published_at: "2023-08-10T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4a00431c8b_Untitled-3_copy.jpg"
keywords: []
---

# #thalassery  മറ്റൊരാളുമായി വിവാഹമുറപ്പിച്ചതിനെ ചൊല്ലി  തലശേരി റെയിൽവെ സ്റ്റേഷനിൽ തമ്മിൽ തല്ലി കാമുകനും, കാമുകിയും ; ഇരുവർക്കുമെതിരെ കേസ്

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇരുവരും നേർക്കുനേർ കണ്ടുമുട്ടിയപ്പോഴാണ് യാത്രക്കാരെ അമ്പരപ്പിച്ച് അടി നടന്നത്. മറ്റൊരാളുമായി യുവതിയുടെ വിവാഹ മുറപ്പിച്ചതാണ് കാമുകനെ ചൊടിപ്പിച്ചത്.

## Article Content

**തലശ്ശേരി:** തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇരുവരും നേർക്കുനേർ കണ്ടുമുട്ടിയപ്പോഴാണ് യാത്രക്കാരെ അമ്പരപ്പിച്ച് അടി നടന്നത്. മറ്റൊരാളുമായി യുവതിയുടെ വിവാഹ മുറപ്പിച്ചതാണ് കാമുകനെ ചൊടിപ്പിച്ചത്.

കണ്ണൂരിലെ സ്വകാര്യ ബേങ്കിൽ ജോലിയുള്ള തലശേരി ഇല്ലിക്കുന്ന് സ്വദേശിയായ 32 കാരനും, സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരി യായ 24 കാരിയുമാണ് പ്രണയകഥയിലെ നായികാ നായകന്മാർ.

വേറെ വിവാഹം ഉറപ്പിച്ചതിനെ പറ്റി ചോദിച്ചായിരുന്നു തമ്മിൽ തെറ്റിയത്. പൊടുന്നനെ യുവതിയെ, യുവാവ് മുഖത്തടിക്കുകയായിരുന്നു. യുവതി കിട്ടിയത് തിരിച്ചുനൽകിയതോടെ കൂട്ടതല്ലായി. ഇരുവരുടെയും പരാതിയെ തുടർന്ന് രണ്ട് കേസുകൾ പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.പി.സി.354 വകുപ്പു പ്രകാരമാണ് യുവാവിനെതിരെ കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137926/boyfriend-and-girlfriend-fight-each-other-at-thalassery-railway-station-over-getting-married-to-someone-else-case-against-both)