---
title: "#Excise  |  ഓണം സ്പെഷ്യൽ ഡ്രൈവുമായി കൂത്ത്പറമ്പ് എക്സൈസ് സംഘം ;  ചെറ്റക്കണ്ടിയിൽ 15 കുപ്പി മാഹി മദ്യവുമായി  ഒരാൾ അറസ്റ്റിൽ"
english_title: "#Koothparampa #Excise team with #Onam special #drive A man was #arrested with 15 #bottles of# Mahi liquor in #Chettakandi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137852/koothparampa-excise-team-with-onam-special-drive-a-man-was-arrested-with-15-bottles-of-mahi-liquor-in-chettakandi"
published_at: "2023-08-10T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4732a97e6f_Untitled-2_copy.jpg"
keywords: []
---

# #Excise  |  ഓണം സ്പെഷ്യൽ ഡ്രൈവുമായി കൂത്ത്പറമ്പ് എക്സൈസ് സംഘം ;  ചെറ്റക്കണ്ടിയിൽ 15 കുപ്പി മാഹി മദ്യവുമായി  ഒരാൾ അറസ്റ്റിൽ

> **Lead Summary:** **പാനൂർ : ** ഓണം സ്പെഷൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ചെറ്റക്കണ്ടിയിൽഎക്സൈസ് നടത്തിയ പരിശോധനയിൽ 15കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് സംഘം ചെറ്റക്കണ്ടിയിൽ നടത്തിയ പരിശോധനക്കിടെ 15കുപ്പി പുതുച്ചേരി മദ്യവുമായി ചെറ്റക്കണ്ടിയിൽ കൂത്തോളന്റവിട പി.ബിജു വിനെ പിടികൂടിയത്.

## Article Content

**പാനൂർ : ** ഓണം സ്പെഷൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ചെറ്റക്കണ്ടിയിൽഎക്സൈസ് നടത്തിയ പരിശോധനയിൽ 15കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് സംഘം ചെറ്റക്കണ്ടിയിൽ നടത്തിയ പരിശോധനക്കിടെ 15കുപ്പി പുതുച്ചേരി മദ്യവുമായി ചെറ്റക്കണ്ടിയിൽ കൂത്തോളന്റവിട പി.ബിജു വിനെ പിടികൂടിയത്.

കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യമടക്കം പ്രതിയെ പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറ്റക്കണ്ടിയിലും പരിസര പ്രദേശങ്ങളിലെയും മദ്യവിൽപന സംഘത്തിലെ പ്രധാനിയായ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രിവന്റീവ് ഓഫീസർ പി.സി ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ, ഷാജി അളോക്കൻ, പി.ജലീഷ്, എം. ബിജേഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ എം.കെ പ്രസന്ന, സീനിയർ ഡ്രൈവർ എം. സുരാജ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137852/koothparampa-excise-team-with-onam-special-drive-a-man-was-arrested-with-15-bottles-of-mahi-liquor-in-chettakandi)