---
title: "#arrest| കണ്ണവത്തെ സി പി എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ് ; തുടരന്വേഷണത്തിൽ പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ"
english_title: "The #case of# killing of #CPM worker in #Kannavam# RSS worker #arrested in #Panoor in #further #investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137688/the-case-of-killing-of-cpm-worker-in-kannavam-rss-worker-arrested-in-panoor-in-further-investigation"
published_at: "2023-08-09T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d35e9d43856_Untitled-4_copy.jpg"
keywords: []
---

# #arrest| കണ്ണവത്തെ സി പി എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ് ; തുടരന്വേഷണത്തിൽ പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **പാനൂർ: **2009ൽ കണ്ണവ ത്തെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൻ്റെ തുടരന്വേഷണത്തിൽ പാനൂരിലെ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. 2009ൽ കണ്ണവം തൊടീക്കളത്തെ സിപിഎം പ്രവർത്തകനും, ദേശാഭിമാനി പത്ര വിതരണക്കാരനുമായ ഗണപതിയാടൻ പവിത്രനെ കൊലപ്പെടുത്തിയ കേസിലാണ് 14 വർ ഷങ്ങൾക്കു ശേഷം വീണ്ടും അറസ്റ്റ് നടന്നത്.

## Article Content

**പാനൂർ: **2009ൽ കണ്ണവ ത്തെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൻ്റെ തുടരന്വേഷണത്തിൽ പാനൂരിലെ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. 2009ൽ കണ്ണവം തൊടീക്കളത്തെ സിപിഎം പ്രവർത്തകനും, ദേശാഭിമാനി പത്ര വിതരണക്കാരനുമായ ഗണപതിയാടൻ പവിത്രനെ കൊലപ്പെടുത്തിയ കേസിലാണ് 14 വർ ഷങ്ങൾക്കു ശേഷം വീണ്ടും അറസ്റ്റ് നടന്നത്.

പാനൂർ കൂറ്റേരിയിലെ സുബിൻ (40)എന്ന ജിത്തുവിനെയാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. നേരത്തെ 6 പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും വാളാങ്കിച്ചാൽ മോഹനൻ വധത്തിൽ പിടികൂടിയ ചെമ്പ്രയിലെ സുബി എന്ന കുപ്പി സുബി നൽ കിയ മൊഴിയിലാണ് തുടരന്വേഷണം ഉണ്ടായത്. തലശ്ശേരി, പാനൂർ ഭാഗത്തെ ആർഎസ്എസ് പ്രവർത്തകരാണ് കൃത്യം നടത്തിയത് എന്നായിരുന്നു മൊഴി. അന്ന് വാഹനം ഓടിച്ചത് താനാണെന്നും സുബീഷ് മൊഴി നൽകിയിരുന്നു. സുബിൻ അടക്കമുള്ളവരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

പാനൂരിലെ സിപിഎം പ്രവർത്തകൻ താഴെയിൽ അഷറഫിനെ കൊലപ്പെടു ത്തിയ കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്നതിനി ടെയാണ് ജിത്തു വിനെ ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്റെ നേതൃത്വത്തിലു ള്ള സംഘം ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കഴിഞ്ഞ ദിവസം കൃത്യം നടന്ന തൊടീക്കളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കേസിൽ ഉടൻ രണ്ടാമത്തെ കുറ്റപത്രം സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137688/the-case-of-killing-of-cpm-worker-in-kannavam-rss-worker-arrested-in-panoor-in-further-investigation)