---
title: "#Ramavilasam | ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ ലിറ്റിൽ  കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റും, പ്രദർശനവും സംഘടിപ്പിച്ചു. "
english_title: "Chokli Ramavilasam Higher Secondary School organized a Robo Fest and Exhibition under the auspices of Little Kids."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137644/chokli-ramavilasam-higher-secondary-school-organized-a-robo-fest-and-exhibition-under-the-auspices-of-little-kids"
published_at: "2023-08-09T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d33d7492903_Untitled-3_copy.jpg"
keywords: []
---

# #Ramavilasam | ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ ലിറ്റിൽ  കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റും, പ്രദർശനവും സംഘടിപ്പിച്ചു. 

> **Lead Summary:** **ചൊക്ലി: **ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റും, പ്രദർശനവും സംഘടിപ്പിച്ചു. വിജ്ഞാനത്തിൻ്റെയും നൂതനമായ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടെയും എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ ഭാഗമായാണ് റോബോ ഫെസ്റ്റും പ്രദർശനവും സംഘടിപ്പിച്ചത്.

## Article Content

**ചൊക്ലി: **ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റും, പ്രദർശനവും സംഘടിപ്പിച്ചു. വിജ്ഞാനത്തിൻ്റെയും നൂതനമായ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടെയും എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ ഭാഗമായാണ് റോബോ ഫെസ്റ്റും പ്രദർശനവും സംഘടിപ്പിച്ചത്.

ഡാൻസിംഗ് എൽ.ഇ.ഡി, ഇലക്ട്രോണിക് ഡയസ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, റോബോ ഡസ്റ്റ് ബിൻ, എ.ഐ വിത്ത് ലെമൺ സ്പൂൺ എന്നിവ റോബോ ഫെസ്റ്റിൽ ഒരുക്കിയിരുന്നു.

പ്രധാനധ്യാപകൻ പ്രദീപ് കിനാത്തി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പ്രധാനധ്യാപിക എൻ.സ്മിത, വി.കെ സുശാന്ത്, സി.ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഐ.ടി കോർഡിനേറ്റർ കെ.എം ശ്രീജിത്ത്, കൈറ്റ്സ് മിറ്റ്സ്ട്രസ്സുമാരായ വി.എ ലിഷ, കെ.വി റിൻസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രദർശനം നല്ല അനുഭവമായിരുന്നെന്ന് വിദ്യാർത്ഥിനികളായ അനം ഫാത്തിമ, ടാനിയ ഡാഫസ് എന്നിവർ സംസാരിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ്, ബോധവത്ക്കരണ ക്ലാസ്, ഇൻസ്റ്റലേഷൻ ഫെസ്റ്റ് എന്നിവയും 11 വരെ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137644/chokli-ramavilasam-higher-secondary-school-organized-a-robo-fest-and-exhibition-under-the-auspices-of-little-kids)