---
title: "#supplyco | 'ഇവിടെ ഈ  സാധനങ്ങൾ ഇല്ല' ; പരസ്യപ്പെടുത്തിയ കോഴിക്കോട്ടെ  സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ"
english_title: "#'These things are not here' #Suspension for#advertised #Kozhikode #Supplyco #Manager"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137638/these-things-are-not-here-suspension-foradvertised-kozhikode-supplyco-manager"
published_at: "2023-08-09T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3391e78f91_Untitled-6_copy.jpg"
keywords: []
---

# #supplyco | 'ഇവിടെ ഈ  സാധനങ്ങൾ ഇല്ല' ; പരസ്യപ്പെടുത്തിയ കോഴിക്കോട്ടെ  സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ

> **Lead Summary:** **കോഴിക്കോട്: **മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ. നിതിനിനെയാണ് സസ്പെൻഡ് ചെയ്തത്.

## Article Content

**കോഴിക്കോട്: **മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ. നിതിനിനെയാണ് സസ്പെൻഡ് ചെയ്തത്.

സപ്ലൈക്കോയിലെ സാധനക്ഷാമം വാർത്തയായതിന് പിന്നാലെയാണ് സസ്പെൻഷൻ. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തി. ഉളള സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈക്കോയുടെ റീജ്യണൽ മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

എന്നാൽ പൂപ്പൽ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈക്കോ മാനേജർ പറയുന്നത്. കണ്ടെത്തിയ സാധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ ഉണ്ടായിരുന്നുളളു.

സപ്ലൈക്കോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല. ആളുകൾക്ക് ഏതെല്ലാം സാധനം ഡിപ്പോയിൽ ലഭിക്കുമെന്ന് അറിയാൻ വേണ്ടിയും, ഇല്ലാത്ത സാധനം വാങ്ങാൻ ആളുകൾ വരി നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോർഡ് വെച്ചതെന്നും മാനേജർ വിശദമാക്കിയിരുന്നു.എന്നാൽ ഈ വിശദീകരണം സപ്ലൈക്കോ മുഖവിലക്കെടുത്തിട്ടില്ല. പല സപ്ലൈക്കോയിലും സബ്സിഡി അരി, കടല എന്നിവയില്ലാത്ത അവസ്ഥയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137638/these-things-are-not-here-suspension-foradvertised-kozhikode-supplyco-manager)