---
title: "#camera| നിയമ ലംഘകരെ ക്യാമറ വഴി നിരീക്ഷിച്ച് ന്യൂമാഹി   പോലീസ് ; സ്റ്റേഷൻ പരിധിയിൽ  സ്ഥാപിച്ചത് 42 ക്യാമറകൾ"
english_title: "#New Mahi Police #monitoring law #breakers through #cameras, 42 #cameras are #installed in the #station #area"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137605/new-mahi-police-monitoring-law-breakers-through-cameras-42-cameras-are-installed-in-the-station-area"
published_at: "2023-08-09T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d323c5614a5_Untitled-1_copy.jpg"
keywords: []
---

# #camera| നിയമ ലംഘകരെ ക്യാമറ വഴി നിരീക്ഷിച്ച് ന്യൂമാഹി   പോലീസ് ; സ്റ്റേഷൻ പരിധിയിൽ  സ്ഥാപിച്ചത് 42 ക്യാമറകൾ

> **Lead Summary:** **ന്യൂമാഹി: ** ന്യൂമാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച ക്യാമറകളില്‍ നിരീക്ഷണം കര്‍ശനമാക്കി പോലീസ്. സ്‌റ്റേഷന്‍ പരിധിയില്‍ വരുന്നതും അതിര്‍ത്ഥികളില്‍ സ്ഥാപിച്ച ക്യാമറകളുമാണ് പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നത്.

## Article Content

**ന്യൂമാഹി: ** ന്യൂമാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച ക്യാമറകളില്‍ നിരീക്ഷണം കര്‍ശനമാക്കി പോലീസ്. സ്‌റ്റേഷന്‍ പരിധിയില്‍ വരുന്നതും അതിര്‍ത്ഥികളില്‍ സ്ഥാപിച്ച ക്യാമറകളുമാണ് പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നത്.

ഹെല്‍മെറ്റ് വെക്കാതെ യാത്രചെയ്യുന്നവരെയും, ലഹരി മരുന്നുകളും ഉത്പന്നങ്ങളും ആളുകള്‍ക്ക് എത്തിച്ചുനല്‍കുന്നവരെയുമാണ് പോലീസ് നിരീക്ഷിക്കുന്നത്. പോലീസ് സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ച സി. സി. ക്യാമറകള്‍ വഴിയാണ് നിയമലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം. ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനങ്ങളില്‍ പിറകില്‍ യാത്രചെയ്യുന്നവരെയും നിരീക്ഷിച്ചു വരുന്നുണ്ട്.

ആദ്യപടി എന്ന നിലയില്‍ ഇത്തരക്കാരെ താക്കീത് നല്‍കി വിട്ടയക്കുയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്നും നിയമ ലംഘനമുണ്ടായാൽ ഇവരിൽ നിന്നും പിഴ ഈടാക്കും. സ്റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച 42 ക്യാമറകളാണ് പോലീസ് നിരീക്ഷിച്ചു വരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137605/new-mahi-police-monitoring-law-breakers-through-cameras-42-cameras-are-installed-in-the-station-area)