---
title: "കെ.എം. മൊയ്തു മാസ്റ്റർ അന്തരിച്ചു"
english_title: "K.M.  Moitu Master passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137569/km-moitu-master-passed-away"
published_at: "2023-08-09T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2f80bce47b_Untitled-1_copy.jpg"
keywords: []
---

# കെ.എം. മൊയ്തു മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **കടവത്തൂർ : ** കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡണ്ടും കട വത്തൂരിലെ മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ടീയ മേഖലകളിലെ നിറസാന്നി ധ്യവുമായ കെ.എം മൊയ്തു മാസ്റ്റർ അന്തരി ച്ചു.

## Article Content

**കടവത്തൂർ : ** കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡണ്ടും കട വത്തൂരിലെ മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ടീയ മേഖലകളിലെ നിറസാന്നി ധ്യവുമായ കെ.എം മൊയ്തു മാസ്റ്റർ അന്തരി ച്ചു.

83 വയസായിരുന്നു. മയ്യ ത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കടവത്തുർ- ഇരഞ്ഞിൻ കീഴിൽ മസ്ജിദുൽ അൻസാറിൽ. കടവത്തൂർ നുസ്റത്തുൽ ഇസ്ലാം സംഘം(NIS)സെക്ര ട്ടരിയും തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററുമായിരുന്നു. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കൂടിയാണ്. എലാങ്കോട് സെൻട്രൽ എൽ പി സ്കൂൾ റിട്ടയേർഡ് അറബി അധ്യാപകനാണ്.

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ കാരണവരും തല മുതിർന്ന നേതാവുമാണ് മൊയ്തു മാസ്റ്ററുടെ വിയോഗത്തോ ടെ സംഭവിച്ചതെന്ന് നേതാക്കൾ അനുസ്മരിച്ചു. ജില്ലയിൽ ഇസ്ലാഹി പ്രസ്ഥാനം കെട്ടി പ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്. ശാഖാ മണ്ഡലം ജില്ലാ തലങ്ങളിൽ K N M ന്റെ മുഖ്യ ഭാരവാഹിയായി വിവിധ സന്ദർഭങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ അൽമനാർ മാസിക ഏറ്റ വും കൂടുതൽ വിതരണം ചെയ്യുന്ന വ്യക്തി മൊയ്തു മാസ്റ്ററാണ്.

പരേതയായ നഫീസുവാ ണ് ഭാര്യ. ശരീഫ , ജമീല എന്നിവർ മക്കളാണ്. റിട്ട യേർഡ് ട്രഷറി ഓഫീസറും NIA കോളേജ് മാനേജറുമായ കെ.എം മുഹമ്മദ്, യൂസഫ് വി കണ്ണവം മരുമക്കളാണ്. എം.എസ്.എം കണ്ണൂർ ജില്ലാ ട്രഷറർ ജാബിർ കടവത്തൂർ പൗത്രനും തൃ പ്രങ്ങോട്ടുർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ ഇസ്മായിൽ മാസ്റ്റർ സഹോദരി പുത്രനുമാണ്. പാത്തുട്ടി, പരേതരായ കുഞ്ഞമദ് ഹാജി, അബു, അബ്ദുറഹ്മാ ൻ, ആയിശ നല്ലൂർ, സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137569/km-moitu-master-passed-away)