---
title: "#mla| കെ.പി മോഹനൻ എംഎൽഎ ഇടപെട്ടു ; കൂത്തുപറമ്പ് സബ്ജയിലിന് വാഹനവും  വെളിച്ചവും എൽ ഇ ഡി ടിവിയും അനുവദിച്ചു"
english_title: "KP Mohanan MLA #intervened Vehicle,# light and LED TV were #allotted to #Koothupramba #Subjail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137508/kp-mohanan-mla-intervened-vehicle-light-and-led-tv-were-allotted-to-koothupramba-subjail"
published_at: "2023-08-08T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d26390060b6_Untitled-1_copy.jpg"
keywords: []
---

# #mla| കെ.പി മോഹനൻ എംഎൽഎ ഇടപെട്ടു ; കൂത്തുപറമ്പ് സബ്ജയിലിന് വാഹനവും  വെളിച്ചവും എൽ ഇ ഡി ടിവിയും അനുവദിച്ചു

> **Lead Summary:** ** കൂത്തുപറമ്പ്: **കൂത്തുപറമ്പ് സബ്ജയിലിന് ജീപ്പും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്താൻ നടപടിയായി. കൂത്തുപറമ്പ് എം.എൽ എ കെ പി മോഹനന്റെ ശ്രമകരമായ ഇടപെടലിനൊടുവിലാണ് നടപടി. സബ്ജയിലിന് ജീപ്പ് കൂടാതെ ജനറേറ്റർ, സെൻട്രേലൈസ്ഡ് യു. പി. എസ് എന്നിവ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുന്നുണ്ട്.

## Article Content

** കൂത്തുപറമ്പ്: **കൂത്തുപറമ്പ് സബ്ജയിലിന് ജീപ്പും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്താൻ നടപടിയായി. കൂത്തുപറമ്പ് എം.എൽ എ കെ പി മോഹനന്റെ ശ്രമകരമായ ഇടപെടലിനൊടുവിലാണ് നടപടി. സബ്ജയിലിന് ജീപ്പ് കൂടാതെ ജനറേറ്റർ, സെൻട്രേലൈസ്ഡ് യു. പി. എസ് എന്നിവ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുന്നുണ്ട്.

ജയിലിലെ അന്തേവാസികളെ പരിചരിക്കാൻ ആഴ്ചയിൽ ഒരിക്കൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ ഓഫീസറും സ്റ്റാഫ്‌ നഴ്സും ജയിലിലെത്തമെന്നും അന്തേവാസികളുടെ മാനസിക ഉല്ലാസം സാധ്യമാക്കുന്നതിനായി എൽഇഡി ടെലിവിഷൻ, റിക്രിയേഷൻ/ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നത്

> 2023 -24 വർഷത്തെ "തടവുകാരുടെ ക്ഷേമം "എന്ന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കെ പി മോഹനൻ എംഎൽഎ യെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137508/kp-mohanan-mla-intervened-vehicle-light-and-led-tv-were-allotted-to-koothupramba-subjail)