---
title: "#Champad  | ചമ്പാട് ഭീതി പരത്തി തെരുവുനായ ; പത്രം ഏജൻ്റിന് കടിയേറ്റു, മേഖലയിൽ  ജാഗ്രതാ നിർദേശം."
english_title: "#Champad #spread fear and became a #streetdogThe agent was #bitten by the #newspaper, alert in the #area."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137491/champad-spread-fear-and-became-a-streetdogthe-agent-was-bitten-by-the-newspaper-alert-in-the-area"
published_at: "2023-08-08T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2540474e39_Untitled-4_copy.jpg"
keywords: []
---

# #Champad  | ചമ്പാട് ഭീതി പരത്തി തെരുവുനായ ; പത്രം ഏജൻ്റിന് കടിയേറ്റു, മേഖലയിൽ  ജാഗ്രതാ നിർദേശം.

> **Lead Summary:** **ചമ്പാട്:** ചമ്പാട് ഭീതി പരത്തി തെരുവുനായ ; പത്രം ഏജൻ്റിന് കടിയേറ്റു, മേഖലയിൽ ജാഗ്രതാ നിർദേശം. മീത്തലെ ചമ്പാട് ഭീതിപരത്തി തെരുവുനായ. വീട്ടു വരാന്തയിൽ നിൽക്കുകയായിരുന്ന പത്രം ഏജൻറിന് കടിയേറ്റു.

## Article Content

**ചമ്പാട്:** ചമ്പാട് ഭീതി പരത്തി തെരുവുനായ ; പത്രം ഏജൻ്റിന് കടിയേറ്റു, മേഖലയിൽ ജാഗ്രതാ നിർദേശം. മീത്തലെ ചമ്പാട് ഭീതിപരത്തി തെരുവുനായ. വീട്ടു വരാന്തയിൽ നിൽക്കുകയായിരുന്ന പത്രം ഏജൻറിന് കടിയേറ്റു.

പിഎം മുക്കിലെ പുത്തലത്ത് മുസ്തഫ (60) ക്കാണ് കടിയേറ്റത്. ചന്ദ്രിക, മനോരമ, മാധ്യമം, ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളുടെ ഏജൻ്റാണ് മുസ്തഫ. വരാന്തയിൽ നിൽക്കുകയായിരുന്ന മുസ്തഫയെ പിന്നിലൂടെയെത്തിയ നായ കടിക്കുകയായിരുന്നു. വൈകീട്ടായിരുന്നു സംഭവം. മുസ്തഫ ആശുപത്രിയിൽ ചികിത്സ തേടി. പഞ്ചായത്തധികൃതർ മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137491/champad-spread-fear-and-became-a-streetdogthe-agent-was-bitten-by-the-newspaper-alert-in-the-area)