---
title: "#kannur | കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിലെ ഏഴരക്കോടിയുടെ  സാമ്പത്തിക  തട്ടിപ്പ് ;  ജീവനക്കാരിയുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി  "
english_title: "#Financial #fraud of# seven and a #half #crores in #KrishnaJewellery, #Kannur The #employee's #anticipatory #bail plea was #rejected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137447/financial-fraud-of-seven-and-a-half-crores-in-krishnajewellery-kannur-the-employees-anticipatory-bail-plea-was-rejected"
published_at: "2023-08-08T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d21e606197a_Untitled-5_copy.jpg"
keywords: []
---

# #kannur | കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയിലെ ഏഴരക്കോടിയുടെ  സാമ്പത്തിക  തട്ടിപ്പ് ;  ജീവനക്കാരിയുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി  

> **Lead Summary:** ** കണ്ണൂർ : **കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടിയിലേറെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഒളിവിലുള്ള ജീവനക്കാരി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി തള്ളി. ചീഫ് അക്കൗണ്ടന്റ് ചിറക്കല്‍ കടലായി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ. സിന്ധുവിന്റെ ഹരജിയാണ് തള്ളിയത്.

## Article Content

** കണ്ണൂർ : **കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടിയിലേറെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഒളിവിലുള്ള ജീവനക്കാരി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി തള്ളി. ചീഫ് അക്കൗണ്ടന്റ് ചിറക്കല്‍ കടലായി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ. സിന്ധുവിന്റെ ഹരജിയാണ് തള്ളിയത്.

തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ജ്വല്ലറി എം.ഡി കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. 2004 മുതല്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന സിന്ധു പലഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്ന് 7,55,30,644 കോടി രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137447/financial-fraud-of-seven-and-a-half-crores-in-krishnajewellery-kannur-the-employees-anticipatory-bail-plea-was-rejected)